ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനവും നേറ്റിവിറ്റികാര്‍ഡും ; 60 ഇന പദ്ധതികളുമായി എല്‍ഡിഎഫിന്റെ പ്രകടന പത്രിക

Authored by Web Desk | Last updated: 02 Apr 2026, 11:32 AM | 2 min read

Print
LDF's manifesto with 60-item plans, only poverty alleviation and nativity card
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ മാത്രം അകലെ നില്‍ക്കേ പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫും. വികസനം, സമത്വം, സാമൂഹ്യനീതി എന്നീ കാര്യങ്ങളില്‍ ഊന്നി 60 ഇന പദ്ധതികളാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം, ലൈഫ്മിഷന്‍ 2.0, കാരുണ്യപദ്ധതി, നേറ്റിവിറ്റി കാര്‍ഡ്, ആശാവര്‍ക്കര്‍മാരുടേയും അങ്കണവാടി ജീവനക്കാരുടേയും ഓണറേറിയം ഉയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത പത്രികയിലുള്ളത്.


ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ കേവലദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പ്രഖ്യാപിക്കുന്നു. നവകേരള നിര്‍മ്മിതിയുടെ പൂര്‍ത്തീകരണത്തിന് എന്ന തലക്കെട്ടോടെയാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ 3000 മാക്കി ഉയര്‍ത്തും. ശമ്പളവര്‍ദ്ധനയ്ക്കും മറ്റു പരിരക്ഷയ്ക്കുമായി ദീര്‍ഘകാലം സമരം നടത്തിയ ആശമാരുടെയും അംഗണവാടി ജീവനക്കാരുടേയും ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്നാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന കാര്യം. അഞ്ചുലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കാന്‍ കേവല ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമാണ് മറ്റൊരു പ്രഖ്യാപനം. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായി ലൈഫ് മിഷന്‍ 2.0 നടപ്പാക്കും. ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും.


ആരോഗ്യ മേഖലയില്‍ സാര്‍വത്രിക ആരോഗ്യപരിരക്ഷാ പദ്ധതികള്‍ നടപ്പാക്കും. കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ. സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കും. സ്ത്രീകളെ ലക്ഷ്യമിട്ട് കുടുംബശ്രീവായ്പ 20,000 കോടിയിലേക്ക് ഉയര്‍ത്തും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമത്തില്‍ ശക്തമായ നടപടി. 50 ശതമാനം സ്ത്രീകള്‍ക്കും ജോലി ഉറപ്പാക്കും. മൈക്രോ സംരംഭങ്ങള്‍ക്ക് പ്രത്യേകം സ്‌കീമുകള്‍ കൊണ്ടുവരും. കേരളത്തില്‍ നിന്നും യുവാക്കള്‍ വിദേശത്തേക്ക് പോകുന്നു എന്ന ആക്ഷേപം മറികടക്കാന്‍ കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പാക്കുമെന്നും പറയുന്നു. പിഎസ്‌സി വഴി കൂടുതല്‍ നിയമനം നടപ്പാക്കുമെന്നും അഭ്യസ്ത വിദ്യര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.


ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും. അഷ്വേര്‍ഡ് പെന്‍ഷന്‍ നടപ്പാക്കും. പൗരത്വനിയമം മറികടക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരും. മതനിരപേക്ഷത ഉറപ്പാക്കും. ന്യൂനപക്ഷ ആശങ്ക അകറ്റാന്‍ ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും. ഹജ്ജ് കമ്മറ്റിയുടെ സ്ഥിരം ഗ്രാന്റ് കൂട്ടും. ശബരിമല മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തീകരിക്കും. ആശങ്കയിലായി പോയ അതിവേഗ റെയില്‍പാതയ്ക്കായി ശ്രമം തുടരും. കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കും. വന്യജീവി സംഘര്‍ഷം തടയാന്‍ പ്രത്യേകം നിയമം കൊണ്ടുവരും. ജലസേചനം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നും പത്രികയില്‍ പറയുന്നു. ക്രൈം മാപ്പിംഗ് നടത്തും. കെ.എസ്.ആര്‍.ടി.സി. ലാഭത്തിലാക്കുമെന്നും പറഞ്ഞു.


ടൂറിസം വളര്‍ച്ചയ്ക്ക പ്രത്യേകം പ്ലാനുകള്‍. 15 ലക്ഷം ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. പവര്‍ക്കട്ട് ഇല്ലാത്ത രീതി തുടരും. പട്ടിക വിഭാഗത്തിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ േകന്ദ്രീകൃത വികസന പദ്ധതികള്‍ നടപ്പാക്കും. എല്ലാ മേഖലയിലും തുല്യത ഉറപ്പാക്കും. മത്സ്യബന്ധനതൊഴിലാളികള്‍ക്ക് ഇന്ധന ക്ഷമത നടപ്പാക്കും. എല്‍ഡിഎഫിന്റെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുറത്തിറക്കിയത്.


Tags

  • ldf's manifesto
  • pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്