
കോഴിക്കോട്: 500 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ വീട്ടിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎ വീണ്ടും പിടികൂടി.500 ഗ്രാം എംഡിഎംഎയുമായി വ്യാഴാഴ്ച രാവിലെയായിരുന്നു ഹനീഫയെ ഡാൻസാഫ് സംഘം പിടികൂടിയത്. ഹനീഫ വാടകയ്ക്ക് എടുത്ത മുക്കം മണാശേരിയിലെ വീട്ടിൽ വെച്ചാണ് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടിയത്.
കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് മുഹമ്മദ് ഹനീഫയെ പിടികൂടിയത്. കേരളത്തിലെ മൊത്ത വിതരണക്കാരിൽ പ്രധാനിയായ ഹനീഫ . ഹനീഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് വീട്ടിലെ മയക്കുമരുന്നിനെ കുറിച്ച് വിവരം ലഭിച്ചത്. ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി കേരളത്തിൽ എത്തിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.






