
കൊല്‍ക്കത്ത: ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. അതേസമയം, ആര്‍സിബിക്കെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് മാറ്റം വരുത്തി. ഹര്‍ഷല്‍ പട്ടേലിന് പകരം ശിവാംഗ് കുമാര്‍ പ്ലേയിംഗ് ഇലവനിലെത്തി.






