
നായകള്‍ പുരുഷന്മാരുടെ മാത്രമല്ല സ്ത്രീകളുടെയും ഉറ്റസുഹൃത്താണ്. ഇവിടെ തന്റെ യജമാനത്തിയുടെ വിവാഹത്തിന് അവിടെ കൂടിയിരിക്കുന്ന ഏതൊരാളെക്കാളും മനോഹരമായ വേഷത്തില്‍ എല്ലാ ചടങ്ങുകള്‍ക്കും പങ്കെടുത്തിരിക്കുകയാണ്. സുല്‍ത്താന്‍ എന്നാണ് നായയുടെ പേര്.
സുല്‍ത്താന്‍ ഷെര്‍വാണി അണിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹത്തിന് പങ്കെടുത്ത എല്ലാവരും സുല്‍ത്താന്റെ വരവില്‍ അമ്പരപ്പെട്ടിരുന്നു. വിവാഹച്ചടങ്ങില്‍ സുല്‍ത്താന്‍ പങ്കെടുക്കുന്നത് കണ്ട് അവരൊക്കെ ചിരിച്ചെങ്കിലും സുല്‍ത്താന്‍ തന്റെ യജമാനത്തിയുടെ കൂടെ എല്ലാ കാര്യത്തിനും ഒപ്പം നിന്നു. സുല്‍ത്താന്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.




