
തിരുവനന്തപുരം : കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക് നിയമസഭയായിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് . എൻഡിഎ സഖ്യത്തിന് രണ്ടക്ക സംഖ്യയിൽ MLA മാരെ ലഭിക്കും. ഭരണത്തിൽ എൻഡിഎ നിർണായകശക്തിയാകും. ഇടതുപക്ഷവും വലതുപക്ഷവും വർഗീയവാദ പക്ഷമായി അധപ്പതിച്ചു. മതമൗലികവാദികളുടെ മുദ്രാവാക്യമുയർത്തി കേരളത്തിന്റെ ഭാവി തുലക്കാൻ നിൽക്കുകയാണ് ഇരുമുന്നണികളുമെന്ന് സുരേഷ് ആരോപിച്ചു.
വികസനമാണ് വികസനമാണ് വികസനമാണ് NDA മുദ്രാവാക്യം. 50 % ലേറെ മണ്ഡലങ്ങളിൽ ത്രികോണ മത്സരം. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും പ്രാമുഖ്യം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും. നേമത്ത് LDF തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. അപരനെ ഇറക്കാൻ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു.
എല്ലാവര്ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകണം. വിഷയത്തില്‍ അടിയന്തരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം. അങ്ങേയറ്റം നീചവും ദൗര്‍ഭാഗ്യകരവുമായ സംഭവമാണിത്. ഇതില്‍നിന്ന് ശിവന്‍കുട്ടി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാട്ടര്‍ അതോറിറ്റിയെ തിരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രിക്കണം. ഇത്തവണ ബിജെപി നിര്‍ണായക ശക്തിയാവും. കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിയാവും.






