
ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തെരഞ്ഞടുപ്പ് പ്രചരണം നടത്തുന്നതിന് എന്താണ് കുഴപ്പമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുലിന്റെ് പ്രചരണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ല. അദ്ദേഹത്തിന്റെ്സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത നാടല്ലല്ലോ ഇത്.
കോണ്‍ഗ്രസ് പുറത്താക്കി എന്നെ ഉള്ളൂവെന്നും രാഹുലിന്റെ പശ്ചാത്തലം കോണ്‍ഗ്രസ് രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമ്പൂര്‍ണ ദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രകടന പത്രികയിലും അത് തന്നെ പറയുന്നു. എല്ലാം തട്ടിപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
ലൈംഗികാരോപണക്കേസുകള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിപ്പെട്ട രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ട്. പത്ത് വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇനി ചെയ്യുമെന്നാണ് പറയുന്നത്.






