
പേരാമ്പ്രയിലെ പ്രചാരണ വിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം എസ്ഡിപിഐയുമായി ആശയപരമായി സിപിഐക്ക് ബന്ധമില്ലെന്നും ഇടതുപക്ഷം അഭിമന്യുവിനൊപ്പമാണ് ഘാതകരുടെ ഒപ്പമല്ലെന്നുമായിരുന്നു പ്രതികരണം.
പേരാമ്പ്രയിലെ പ്രചാരവേലകളോട് എൽഡിഎഫിന് ബന്ധമില്ല. എൽഡിഎഫിന് പറയാൻ കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും വർഗീയ പ്രചാരണത്തിന് എൽഡിഎഫ് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.






