
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ വോട്ട് ബാങ്ക് ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ ഗൗരവതരമായ വിഷയത്തിന് നേരെ കണ്ണടയ്ക്കുകയാണെന്നും മുന്‍ ഡിജിപിയും വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ആര്‍. ശ്രീലേഖ. ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ കൃത്യമായ പരാതികള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
സ്ത്രീസുരക്ഷ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഈ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്ന് അവര്‍ കുറ്റപ്പെടുത്തി. ഭരണകൂട ത്തിന്റെ തണലില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ സാധാരണ ക്കാരുടെ അവസ്ഥ കൂടുതല്‍ ഭയാനകമാണെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടില്‍ തടവിലാക്കപ്പെട്ട സംഭവത്തില്‍ പരാതി സെല്ലില്‍ ബന്ധപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് ശ്രീലേഖ വെളിപ്പെടുത്തി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത്തരം നിലപാടുകള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളില്‍ അന്നത്തെ ഡിജിപി പോലും പിന്തുണച്ചില്ല. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം പോലീസ് സംവിധാനം തകര്‍ന്നിരിക്കുകയാണെന്ന് അവര്‍ വിമര്‍ശിച്ചു.






