
കണ്ണൂര്‍: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചതെന്നും തന്റെയും വി.ഡി. സതീശന്റെയും പേരിലുള്ള ജോയന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചതെന്നും സണ്ണിജോസഫ് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്നും ഭവന നിര്‍മാണത്തിനായി ചിലവാക്കിയത് 97,51,212 രൂപ. 9,30,000 രൂപ ആപ്പ് നിര്‍മാണത്തിന് ചിലവായി. രജിസ്ട്രേഷനായി ഇനിയും 73,90,985 രൂപ ആവശ്യമുണ്ട്. അത് പാര്‍ട്ടി ഫണ്ടില്‍ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിര്‍മാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അഞ്ച് ഏക്കര്‍ നാല്പത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിര്‍മാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് ഏക്കറും ഇരുപത്തിനാല് സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തത്. ഇതിന് 3,68,36,388 രൂപയാണ് ചിലവായത്.
രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാനായി 2,50,30,272 രൂപ ചിലവായി. ഏറ്റെടുത്തത് രണ്ട് ഏക്കര്‍ 18 സെന്റ് ഭൂമിയാണ്. വീട് നിര്‍മ്മാണത്തിനുള്ള തുക പാര്‍ട്ടി കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.






