ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

സ്‌ക്രീന്‍ ഉപയോഗം ഓട്ടിസത്തിന് കാരണമാകുമോ ? ; പീഡിയാട്രിക് ന്യൂറോളജിസ്റ്റ് പറയുന്നത്

Authored by Web Desk | Last updated: 06 Apr 2026, 2:56 PM | 2 min read

Print
does-screentime-cause-autism-pediatric-neurologist-shares-what-happens-why-parents-need-to-be-careful-delayed-speech
കുട്ടികളെ ശാന്തരാക്കാനോ അവര്‍ക്ക് ഭക്ഷണം നല്‍കാനോ വേണ്ടി പല മാതാപിതാക്കളും സ്‌ക്രീനുകളെ ഒരു എളുപ്പവഴിയായി കാണാറുണ്ട്. എന്നാല്‍, ഈ ശീലം കുട്ടികളുടെ മസ്തിഷ്‌ക വികാസത്തെയും സാമൂഹികമായ വളര്‍ച്ചയെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസാര വൈകല്യം, ഏകാഗ്രത കുറയുക, മറ്റുള്ളവരോട് ഇടപഴകാനുള്ള മടി തുടങ്ങിയ പ്രശ്‌നങ്ങള്‍ അമിതമായ സ്‌ക്രീന്‍ ഉപയോഗം മൂലം കണ്ടുവരുന്നു. കുട്ടികളിലെ അമിതമായ സ്‌ക്രീന്‍ ഉപയോഗം അവരുടെ വളര്‍ച്ചയെ ബാധിക്കുമെന്നത് ഇന്ന് വലിയൊരു ആശങ്കയാണ്. സ്‌ക്രീന്‍ ഉപയോഗം (Screentime) ഓട്ടിസത്തിന് കാരണമാകുമോ എന്നതിനെക്കുറിച്ച് ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റായ ഡോ. റാഫത്ത് ത്രിവേദി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:


സ്‌ക്രീന്‍ ഉപയോഗം നേരിട്ട് ഓട്ടിസത്തിന് കാരണമാകുന്നില്ല. ഓട്ടിസം എന്നത് പ്രധാനമായും ജനിതക കാരണങ്ങളാലുണ്ടാകുന്ന ഒരു അവസ്ഥയാണ്. മസ്തിഷ്‌ക വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ ഇത് പ്രകടമാകും. സ്‌ക്രീന്‍ ഉപയോഗം ഓട്ടിസത്തിന് കാരണമല്ലെങ്കിലും, ജീവിതത്തിന്റെ ആദ്യ രണ്ട്-മൂന്ന് വര്‍ഷങ്ങളില്‍ അമിതമായി സ്‌ക്രീന്‍ (മൊബൈല്‍, ടിവി മുതലായവ) കാണുന്നത് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും :


* സംസാര വൈകല്യം (Speech Delay).


* സാമൂഹികമായ ആശയവിനിമയത്തിലുള്ള ബുദ്ധിമുട്ടുകള്‍.


* കുട്ടികള്‍ പ്രധാനമായും പഠിക്കുന്നത് കണ്ണുകളില്‍ നോക്കി സംസാരിക്കുമ്പോഴും (Eye contact), മുഖഭാവങ്ങളിലൂടെയും, മറ്റുള്ളവരുമായി ഇടപഴകി കളിക്കുമ്പോഴുമാണ്. സ്‌ക്രീനുകളില്‍ മുഴുകിയിരിക്കുമ്പോള്‍ ഈ പഠനാവസരങ്ങള്‍ അവര്‍ക്ക് നഷ്ടമാകുന്നു.


വ്യത്യാസം എങ്ങനെ തിരിച്ചറിയാം?


* സ്‌ക്രീന്‍ ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ : സ്‌ക്രീന്‍ കാണുന്നത് ഒഴിവാക്കുകയും കുട്ടിളുമായി കൂടുതല്‍ ഇടപഴകുകയും ചെയ്യുമ്പോള്‍ ഇത്തരം കുട്ടികളില്‍ പെട്ടെന്ന് പുരോഗതി കാണാന്‍ സാധിക്കും.


* ഓട്ടിസം : ഓട്ടിസം ബാധിച്ച കുട്ടികളില്‍ സ്‌ക്രീന്‍ ഉപയോഗം കുറച്ചാലും ആശയവിനിമയത്തിലും കണ്ണുകളില്‍ നോക്കുന്നതിലും (Eye contact) വെല്ലുവിളികള്‍ തുടരും. ഇവര്‍ക്ക് കൃത്യമായ മെഡിക്കല്‍ സഹായം ആവശ്യമാണ്.


സുരക്ഷിതമായ സ്‌ക്രീന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍


* 2 വയസ്സില്‍ താഴെയുള്ളവര്‍ : സ്‌ക്രീന്‍ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി വീഡിയോ കോള്‍ ചെയ്യാന്‍ മാത്രം അനുവദിക്കാം.


* 2 വയസ്സിന് മുകളില്‍ : സ്‌ക്രീന്‍ സമയം ഒരു മണിക്കൂറില്‍ താഴെയായി പരിമിതപ്പെടുത്തുക. വലിയ സ്‌ക്രീനുകള്‍ (ടിവി പോലുള്ളവ) ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, കൂടെ മുതിര്‍ന്നവര്‍ ഉണ്ടായിരിക്കണം.


* മറ്റ് വിനോദങ്ങള്‍ : കുട്ടികളോട് സംസാരിക്കുക, കഥകള്‍ വായിച്ചു കൊടുക്കുക, ബോര്‍ഡ് ഗെയിമുകള്‍ കളിക്കുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കുക.


* വീട്ടുജോലികള്‍ : ചെറിയ വീട്ടുജോലികളില്‍ കുട്ടികളെ പങ്കാളികളാക്കുന്നത് അവരില്‍ ഉത്തരവാദിത്തബോധം വളര്‍ത്തും.


* കളികള്‍ : പുറത്ത് പോയി കളിക്കാനും മറ്റു കുട്ടികളുമായി ഇടപഴകാനും കഥാപ്രസംഗം, റോള്‍ പ്ലേ തുടങ്ങിയവയ്ക്കും പ്രോത്സാഹനം നല്‍കുക.


ശ്രദ്ധിക്കുക : നിങ്ങളുടെ കുട്ടി പേര് വിളിച്ചാല്‍ പ്രതികരിക്കുന്നില്ലെങ്കിലോ, കണ്ണുകളില്‍ നോക്കി സംസാരിക്കുന്നില്ലെങ്കിലോ സ്വയം രോഗനിര്‍ണ്ണയം നടത്താതെ ഉടന്‍ തന്നെ ഒരു പീഡിയാട്രീഷ്യന്റെയോ ചൈല്‍ഡ് ന്യൂറോളജിസ്റ്റിന്റെയോ സഹായം തേടുക.

Tags

  • autism

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വൃക്കകളുടെ ആരോഗ്യം : അത് നമ്മുടെ കൈകളില്‍ തന്നെയാണ്, ഈ പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

വൃക്കകളുടെ ആരോഗ്യം : അത് നമ്മുടെ കൈകളില്‍ തന്നെയാണ്, ഈ പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

വേനല്‍ക്കാല രാത്രികളില്‍ ഉറക്കം കിട്ടുന്നില്ലേ ? ; പെട്ടെന്ന് ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

വേനല്‍ക്കാല രാത്രികളില്‍ ഉറക്കം കിട്ടുന്നില്ലേ ? ; പെട്ടെന്ന് ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

സന്ധിവേദന കൊണ്ട് കുഴങ്ങിയോ ? ;  സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും ഈ സപ്ലിമെന്റുകള്‍

സന്ധിവേദന കൊണ്ട് കുഴങ്ങിയോ ? ; സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും ഈ സപ്ലിമെന്റുകള്‍

വേനല്‍ക്കാലത്ത് അപസ്മാരം വരാന്‍ സാധ്യത : ജാഗ്രത പാലിക്കണമെന്ന് ന്യൂറോളജിസ്റ്റ്

വേനല്‍ക്കാലത്ത് അപസ്മാരം വരാന്‍ സാധ്യത : ജാഗ്രത പാലിക്കണമെന്ന് ന്യൂറോളജിസ്റ്റ്

 'നിശബ്ദനായ കൊലയാളി' ; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ സൂചനകള്‍ ഇവയാണ്

'നിശബ്ദനായ കൊലയാളി' ; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ സൂചനകള്‍ ഇവയാണ്

നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കും ഈ ദൈനംദിന ശീലങ്ങള്‍

നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കും ഈ ദൈനംദിന ശീലങ്ങള്‍