
ബോളിവുഡിന്റെ പ്രിയ താരറാണിയായ ആലിയ ഭട്ട് സിനിമാകുടുംബത്തില്‍ നിന്നെത്തി പ്രേക്ഷകരുടെ ഹൃദയം നേടിയെടുത്ത അഭിനേത്രിയാണ്. ജനിച്ചത് സിനിമാകുടുംബമായതു കൊണ്ടു തന്നെ വെള്ളിത്തിര എന്നും ആലിയയ്ക്ക് പാഷനായിരുന്നു. ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം പിന്നീട് ചെയ്ത ഓരോ കഥാപാത്രങ്ങളും ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
കപൂര്‍ കുടുംബത്തിലെ യുവതാരം രണ്‍ബീര്‍ കപൂറിനെ പ്രണയിച്ച് വിവാഹവും ചെയ്ത ആലിയ, കപൂര്‍ കുടുംബത്തിന്റെ മരുമകളായതോടു കൂടി ആരാധകരുടെ പ്രിയ അഭിനേത്രികളില്‍ മുന്‍പന്തിയിലായി താരം. റാഹ കപൂറിന്റെ അമ്മ കൂടിയായ ആലിയ വ്യക്തിജീവിതത്തിലും കരിയറിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരം പങ്കിടുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് ട്രെന്‍ഡിംഗായി മാറാറുള്ളത്.
ഇപ്പോഴിതാ ആലിയയുടെ ഏറ്റവും പുതിയ സാരി ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പതിവുപോലെ അലങ്കരിച്ച ഗൗണുകളിൽ നിന്ന് മാറി, ഐവറി സാരി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗൗരവ് ഗുപ്തയുടെ കസ്റ്റമൈസ്ഡ് മോഗ്രസാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഫ്ലൂയിഡ് സാറ്റിൻ ഫാബ്രിക്കിലുള്ള സാരിയില്‍ അതിലോലമായ മുല്ലപ്പൂക്കള്‍ വച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഇതിനൊപ്പം പഞ്ചിംഗ് നെക്ക്‌ലൈനുള്ള ഒരു പേള്‍ എംബ്രോയ്ഡറി വര്‍ക്കുള്ള സ്ട്രക്ച്ചേര്‍ഡ് ബ്രേലെറ്റുമാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു ഡയമണ്ട് ചോക്കറും സ്‌റ്റോബ് സ്റ്റഡുകളും അഴിച്ചിട്ട തലമുടിയുമാണ്ആലിയയുടെ ലുക്ക് എലഗന്റാക്കുന്നത്.






