
നടി മിയ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. ഇത്തവണ ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പരിശുദ്ധ മദര്‍ മേരിയെ അനുസ്മരിക്കുന്ന ലുക്കിലാണ് മിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
മിനിസ്‌ക്രീനിലൂടെ കരിയര്‍ ആരംഭിച്ച മിയ ചുരുങ്ങിയ കാലം കൊണ്ടാണ് വെളളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്തിയത്. പരസ്യ ചിത്രങ്ങളില്‍ നിന്നാണ് തുടക്കമെങ്കിലും അല്‍ഫോന്‍സാമ എന്ന സീരിയലിലെ പ്രകടനം മിയയെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റി. 2010 ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് പൃഥ്വിരാജ് നായകനായ മെമ്മറീസ് എന്ന ചിത്രത്തിലൂടെയാണ് കരിയറില്‍ വലിയൊരു ബ്രേക്ക് നേടിയത്.
ഡോക്ടര്‍ ലവ്, വിശുദ്ധന്‍, അനാര്‍ക്കലി, പാവാട തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ മലയാള സിനിമയിലെ മുന്‍നിര നായികയെന്ന നിലയില്‍ മിയയുടെ സ്ഥാനം ഉറപ്പിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
2020-ല്‍ ബിസിനസ്സുകാരനായ അശ്വിനുമായുള്ള വിവാഹശേഷം ചെറിയൊരു ഇടവേള എടുത്ത താരം ഇപ്പോള്‍ മകന്‍ ലൂക്കയുടെ ജനനത്തിന് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.






