രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ് ത ധുരന്ധര്‍ 2 വിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലി. ഇതുപോലൊരു സിനിമ അനുഭവം ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിട്ടില്ല എന്നാണ് കോഹ് ലി കുറിച്ചത്. ഏകദേശം നാല് മണിക്കൂര്‍ ദൈര്‍ഘ്യമുളള സിനിമയിലുടനീളം താന്‍ കണ്ണെടുക്കാതെയാണ് ഇരുന്നതെന്നും രണ്‍വീര്‍ സിങ്ങിന്റെ പ്രകടനം മറ്റൊരു തലത്തിലാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സംവിധായകന് ആദിത്യ ധറിനെ ജീനിയസ് എന്ന് വിശേഷിപ്പിച്ച കോഹ്ലി ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തു.
‘ഇന്ന് സിനിമ കണ്ടു, ഇന്ത്യയില്‍ ഇതുവശര നിര്മിക്കപ്പെട്ടതില്വെച്ച് ഇത്തരത്തിലൊരു സിനിമ അനഒഭവം ഞാന്‍ മുന്‍പ് കണ്ടിട്ടില്ലെന്ന് തന്നെ പറയാം. ഇത് എല്ലാത്തരം വികാരങ്ങളെയും പുറത്തുകൊണ്ടുവന്നു. ഏകദേശം 4 മണിക്കൂര്‍ നേരത്തേക്ക് ഒന്ന് കണ്ണുചിമ്മാന്‍ പോലും എനിക്ക് തോന്നിയില്ല.
ആദിത്യ ധര്, നിങ്ങളുടെ കഴിവ് നിങ്ങള്‍ സൃഷ്ടിച്ച ഈ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഒരു ജീനിയസ് ആണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും രണ്‍വീര്‍ സിങ്, ഈ സിനിമയോടെ നിങ്ങള്‍ മറ്റൊരു തലത്തിമലക്ക് എത്തിയിരിക്കുന്നു. നിങ്ങളുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ് ’എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍.

വിരാട് കോഹ് ലിയുടെ പ്രശംസയ്ക്ക് മറുപടിയുമായി സംവിധായകന് ആദിത്യയും എത്തിയിരുന്നു. കോഹ്ലിയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു ആദിത്യയുടെ കുറിപ്പ്.
‘ ഇത് വിശ്വസിക്കാനാവുന്നില്ല. ഇതിന് വലിയ അര്‍ഥമുണ്ട്. നിങ്ങളുടെ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ ഞാന്‍ നിങ്ങളുടെ ഒരു ആരാധകനാണ്. നിങ്ങളെപ്പോലെ തലമുറയിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു ഇതിഹാസം ഇത്തരത്തില്‍ സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ നല്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. ആദിത്യ കുറിച്ചു.
ഓരോ തവണ മൈതാനത്തിറങ്ങുമ്പോഴും രാജ്യത്തെ നയിക്കുന്ന രീതി ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ്. സിനിമകളിലൂടെ ഇന്ത്യയെ അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങളുടെ ചെറിയ രീതിയില്‍ ഞങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ജയ് ഹിന്ദ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 19 നായിരുന്നു ധുരന്ധര്‍ 2 തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ആദിത്യ ധര് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിനെ കൂടാതെ അര്ജുന് രാംപാല്‍, സഞ്ജയ് ദത്ത്, ആര് മാധവന്, സാറ അര്ജുന്, രാകേഷ് ബേദി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Comments