സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിരവധി ആളുകളെ ആക്രമിക്കുന്ന ഒരു തെരുവ് നായയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ പൊതുജന സുരക്ഷയെക്കുറിച്ചും പേവിഷബാധയെക്കുറിച്ചുമുള്ള ആശങ്കകള്‍ വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട പലരും ഭീതിയോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്.
പുറത്ത് ഇരിക്കുകയായിരുന്ന മൂന്ന് പുരുഷന്മാരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി എത്തിയ നായ അവരില്‍ ഒരാളെ കസേരയില്‍ നിന്ന് താഴെയിട്ടു കൊണ്ട് ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് സമീപത്ത് ഇരുന്ന മറ്റൊരാളുടെ കാലില്‍ കടിക്കുകയും തടയാന്‍ ശ്രമിച്ച വഴിയാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നീക്കം അവിടെയുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി.
ആക്രമണത്തിനിരയായ വ്യക്തി കസേര ഉപയോഗിച്ച് നായയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അത് വീണ്ടും തിരിച്ചെത്തി കടിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒടുവില്‍ രണ്ട് പേര് കൂടി ഇടപെട്ടാണ് നായയെ അവിടെനിന്നും ഓടിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ നടന്ന ഈ ആക്രമണത്തിന്റെ തീവ്രതയും വേഗതയും കാഴ്ചക്കാരെ വല്ലാതെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ദൃശ്യങ്ങളിലെ നായയുടെ പെരുമാറ്റം പേവിഷബാധയുടെ ലക്ഷണങ്ങളാണെന്ന് പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. നായയ്ക്ക് ഉറപ്പായും പേവിഷബാധയുണ്ടെന്നും കടിയേറ്റവരും പോറലേറ്റവരും ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും പലരും കമന്റുകളിലൂടെ മുന്നറിയിപ്പ് നല്കി. മൃഗങ്ങളുടെ കടിയിലൂടെയോ ഉമിനീരിലൂടെയോ പകരുന്ന മാരകമായ വൈറല്‍ രോഗമാണ് പേവിഷബാധയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ തെരുവ് മൃഗങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

Comments