
ഗായികയും അവതാരകയുമായ റിമി ടോമി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ റിമി പങ്കുവെച്ച ചിത്രങ്ങളും അതിനൊപ്പം ചേര്‍ത്തിരിക്കുന്ന അടിക്കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.
‘ഇപ്പോള്‍ ജീവിക്കുക, പിന്നീട് അല്ല, അമിതമായി ചിന്തിക്കുന്നത് നിര്‍ത്തുക, ജീവിക്കാന്‍ തുടങ്ങുക, എല്ലാ ആശങ്കകളെക്കാളും വലുതാണ് ഈ നിമിഷം, ഒന്ന് ദീര്‍ഘമായി ശ്വസിക്കൂ, അതുമതി. ജീവിതം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്, ചിന്തകള്‍ കുറയ്ക്കൂ, കൂടുതല്‍ അനുഭവിക്കൂ, ഈ നിമിഷത്തില്‍ മാത്രം ആയിരിക്കൂ, അതുമാത്രം മതി ’എന്നാണ് റിമി കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ റിമിയുടെ ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്യുന്നത്.
മീശമാധവനിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ശ്രദ്ധനേടുന്നത്. പിന്നീട് നിരവധി മലയാള ഗാനങ്ങള്‍ ആലപിച്ചു. റിമിയുടെ സ്‌റ്റേജ് പരിപാടികള്‍ക്കും നിരവധി ആരാധകരാണുളളത്.






