
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എല്ലാ ദിവസവും പോഷകസമൃദ്ധമായ ഭക്ഷണം കൃത്യമായ അളവില്‍ എങ്ങനെ ക്രമീകരിക്കണം എന്നതാണ്. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണരീതികള്‍ ബോറടിപ്പിക്കുന്നതാകാനും സാധ്യതയുണ്ട്. ഇതിനൊരു പരിഹാരമായാണ് വെല്‍നസ് കോച്ച് റീമ ദുഗ്ഗല്‍ ഈ ഏഴ് ദിവസത്തെ സമ്മര്‍ ഡയറ്റ് പ്ലാന്‍ അവതരിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് ശരീരത്തിന് കുളിര്‍മ നല്‍കുന്നതും, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതും, ദഹനം സുഗമമാക്കുന്നതുമായ ഭക്ഷണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ഇന്ത്യാക്കാരന്റെ ഭക്ഷണശൈലിയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താതെ തന്നെ കലോറി കുറഞ്ഞതും എന്നാല്‍ രുചികരവുമായ വിഭവങ്ങള്‍ ഇതിലുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിക്കുന്നത് വഴി ഡയറ്റ് മടുപ്പില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പ്ലാന്‍ സഹായിക്കുന്നു.
തിങ്കള്‍ (Monday)
വെളുപ്പിനെ : ജീരക വെള്ളം (ചൂടുള്ളത്) - ദഹനത്തിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
ബ്രേക്ക്ഫാസ്റ്റ്: മുതിര (Moong dal) ചില്ലയും പുതിന ചട്ണിയും.
ഉച്ചയ്ക്ക് മുന്‍പുള്ള ലഘുഭക്ഷണം: ഒരു ഫ്രൂട്ട് (ആപ്പിള്‍ അല്ലെങ്കില്‍ പപ്പായ).
ഉച്ചഭക്ഷണം: ഒരു ചപ്പാത്തി, ചുരയ്ക്ക (Lauki) കറി, പരിപ്പ് കറി, സാലഡ്.
വൈകുന്നേരം: വറുത്ത കടലയും ഗ്രീന്‍ ടീയും.
അത്താഴം: വെജിറ്റബിള്‍ സൂപ്പും പനീര്‍ ഭൂര്‍ജിയും.
ചൊവ്വ (Tuesday)
വെളുപ്പിനെ: നാരങ്ങ വെള്ളം - വിറ്റാമിന്‍ സി ലഭിക്കാനും ഉന്മേഷം നല്‍കാനും സഹായിക്കുന്നു.
ബ്രേക്ക്ഫാസ്റ്റ്: വെജിറ്റബിള്‍ അവല്‍ ഉപ്പുമാവ് (Poha).
ഉച്ചയ്ക്ക് മുന്‍പുള്ള ലഘുഭക്ഷണം: കരിക്കിന്‍ വെള്ളം.
ഉച്ചഭക്ഷണം: ബ്രൗണ്‍ റൈസ്, രാജ്മ കറി, സാലഡ്.
വൈകുന്നേരം: സംഭാരവും (Buttermilk) അഞ്ച് ബദാമും.
അത്താഴം: സ്റ്റിര്‍ ഫ്രൈ വെജിറ്റബിള്‍സ് (ടോഫു അല്ലെങ്കില്‍ പനീര്‍ ചേര്‍ത്തത്).
ബുധന്‍ (Wednesday)
വെളുപ്പിനെ: പെരുംജീരക വെള്ളം - വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
ബ്രേക്ക്ഫാസ്റ്റ്: ഓട്സ് വെജിറ്റബിള്‍ ചീലാ.
ഉച്ചയ്ക്ക് മുന്‍പുള്ള ലഘുഭക്ഷണം: തണ്ണിമത്തന്‍.
ഉച്ചഭക്ഷണം: ഒന്നോ രണ്ടോ ചപ്പാത്തി, മിക്‌സഡ് വെജിറ്റബിള്‍ കറി, തൈര്, സാലഡ്.
വൈകുന്നേരം: വറുത്ത മഖാന (Makhana).
അത്താഴം: ചുരയ്ക്കയും കടലപ്പരിപ്പും ചേര്‍ത്ത കറി.
വ്യാഴം (Thursday)
വെളുപ്പിനെ: ചൂടുവെള്ളവും ചിയ വിത്തുകളും (Chia seeds).
ബ്രേക്ക്ഫാസ്റ്റ്: പനീര്‍ ചേര്‍ത്ത കടലമാവ് ചില്ല (Besan chilla).
ഉച്ചയ്ക്ക് മുന്‍പുള്ള ലഘുഭക്ഷണം: ഒരു ആപ്പിള്‍.
ഉച്ചഭക്ഷണം: ക്വിനോവ അല്ലെങ്കില്‍ വെജിറ്റബിള്‍ പുലാവ്, റൈത്ത (Raita).
വൈകുന്നേരം: ഗ്രീന്‍ ടീയും നിലക്കടലയും.
അത്താഴം: പാലക് പനീറും സാലഡും.
വെള്ളി (Friday)
വെളുപ്പിനെ: ഉലുവ വെള്ളം - ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു.
ബ്രേക്ക്ഫാസ്റ്റ്: മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള സാലഡ് (Sprouts salad).
ഉച്ചയ്ക്ക് മുന്‍പുള്ള ലഘുഭക്ഷണം: കരിക്കിന്‍ വെള്ളം.
ഉച്ചഭക്ഷണം: ഒരു ചപ്പാത്തി, ടിന്‍ഡ (Tinda) കറി, പരിപ്പ്, സാലഡ്.
വൈകുന്നേരം: പഴങ്ങളും വിത്തുകളും (Seeds) ചേര്‍ത്ത മിശ്രിതം.
അത്താഴം: ടൊമാറ്റോ സൂപ്പും ഗ്രില്‍ ചെയ്ത പനീറും.
ശനി (Saturday)
വെളുപ്പിനെ: നാരങ്ങയും തേനും ചേര്‍ത്ത വെള്ളം.
ബ്രേക്ക്ഫാസ്റ്റ്: വെജിറ്റബിള്‍ ഉപ്പുമാവ്.
ഉച്ചയ്ക്ക് മുന്‍പുള്ള ലഘുഭക്ഷണം: പപ്പായ.
ഉച്ചഭക്ഷണം: വെജിറ്റബിള്‍ കിച്ചടി (അര ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കാം).
വൈകുന്നേരം: സംഭാരവും വറുത്ത കടലയും.
അത്താഴം: സ്റ്റിര്‍ ഫ്രൈ വെജിറ്റബിള്‍സും ടോഫുവും.
ഞായര്‍ (Sunday)
വെളുപ്പിനെ: വെള്ളരിക്കയും പുതിനയും ചേര്‍ത്ത ഡിറ്റോക്‌സ് വെള്ളം.
ബ്രേക്ക്ഫാസ്റ്റ്: ബ്രൗണ്‍ ബ്രെഡ് കൊണ്ട് തയ്യാറാക്കിയ പനീര്‍ സാന്‍ഡ്വിച്ച്.
ഉച്ചയ്ക്ക് മുന്‍പുള്ള ലഘുഭക്ഷണം: ഫ്രൂട്ട് ചാട്ട്.
ഉച്ചഭക്ഷണം: ജീരക റൈസ്, പനീര്‍ കറി, സാലഡ്.
വൈകുന്നേരം: വീട്ടില്‍ തയ്യാറാക്കിയ ഭേല്‍ (Bhel).
അത്താഴം: ഇഷ്ടമുള്ള ഏതെങ്കിലും സൂപ്പ്.






