റോഡിലെ നിസ്സാര തര്‍ക്കങ്ങള്‍ പലപ്പോഴും അതിരുകടക്കുകയും അത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുകയും ചെയയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു രംഗത്തിനാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ധന്വാപൂരും സാക്ഷ്യം വഹിച്ചത്. സ്വന്തം എസ്യുവി കാറുകള്‍ പരസ്പരം ഇടിച്ച് തകര്‍ത്തിരിക്കുകയാണ് രണ്ട് യുവാക്കള്‍. ഗുരുഗ്രാമിലെ തിരക്കേറിയ റോഡില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. മുന്‍പരിചയമുള്ള രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഈ വലിയ സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പകല്‍ വെളിച്ചത്തില്‍ നടന്ന അക്രമാസക്തമായ ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
റോഡില്‍ രണ്ട് മഹീന്ദ്ര സ്കോര്‍പ്പിയോ കാറുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതും െ്രെഡവര്‍മാര്‍ വാഹനങ്ങള്‍ പലതവണ ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. കൗണ്‍സിലര്‍ ദിനേഷ് ദഹിയ ഇവര്‍ സുഹൃത്തുക്കളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇരുവിഭാഗവും പരാതി നല്കാന് തയ്യാറായില്ല. ഒരാള്‍ വാഹനത്തില്‍ നിന്നിറങ്ങി കല്ലുമായി മറ്റേയാളെ പിന്തുടരുന്ന സാഹചര്യമുണ്ടായതോടെ പോലീസ് ഇടപെടുകയും രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഒടുവില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പിട്ട് മാപ്പ് അപേക്ഷിച്ചതോടെ കേസ് എടുക്കാതെ ഇവരെ വിട്ടയച്ചു.
പൊതുജനങ്ങളുടെ ജീവന് അപകടത്തിലാക്കിയവര്ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവരുടെ െ്രെഡവിംഗ് ലൈസന്‍സ് റദ്ദാക്കണമെന്ന് ഗുരുഗ്രാം ട്രാഫിക് പോലീസിനോട് പലരും ആവശ്യപ്പെടുന്നുണ്ട്. 'ഈഗോ' കാരണം സ്വന്തം വാഹനങ്ങള്‍ തകര്‍ത്തതിനെ പരിഹസിച്ചും പെട്ടെന്ന് പണക്കാരായവരുടെ വിവേകമില്ലാത്ത പെരുമാറ്റത്തെ വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Comments