ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ബുംറയെയും, വീഴ്‌ത്തി

Authored by Web Desk | Last updated: 08 Apr 2026, 11:51 PM | 2 min read

Print

ഗുവാഹാത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്‌ഥാന്‍ റോയല്‍സിന്‌ 27 റണ്ണിന്റെ തകര്‍പ്പന്‍ ജയം.

മഴ മൂലം മത്സരം 11 ഓവറുകള്‍ വീതമാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ റോയല്‍സ്‌ മൂന്ന്‌ വിക്കറ്റിന്‌ 150 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ അവസാന പന്ത്‌ എറിഞ്ഞു കഴിഞ്ഞപ്പോള്‍ ഒന്‍പത്‌ വിക്കറ്റിന്‌ 123 റണ്ണെന്ന നിലയിലായിരുന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (32 പന്തില്‍ നാല്‌ സിക്‌സറുഗ 10 ഫോറുമടക്കം പുറത്താകാതെ 77) രാജസ്‌ഥാന്‍ റോയല്‍സിന്റെ ജയത്തിന്‌ അടിത്തറയിട്ടു. 14 പന്തില്‍ അഞ്ച്‌ സിക്‌സറും ഒരു ഫോറുമടക്കം 39 റണ്ണെടുത്ത യുവ ഓപ്പണര്‍ വൈഭവ്‌ സൂര്യവംശിയും മുംബൈക്കു വിനയായി. മൂന്ന്‌ കളികളില്‍നിന്ന്‌ രണ്ട്‌ പോയിന്റ്‌ മാത്രം നേടിയ മുംബൈ ഏഴാം സ്‌ഥാനത്താണ്‌.

മുന്‍ ചാമ്പ്യന്‍മാര്‍ ഇതുവരെ ഒരു മത്സരം മാത്രമാണു ജയിച്ചത്‌്. മൂന്ന്‌ കളികളും ജയിച്ച്‌ ആറ്‌ പോയിന്റ്‌ നേടിയ രാജസ്‌ഥാന്‍ റോയല്‍സ്‌ ഒന്നാം സ്‌ഥാനത്താണ്‌. രണ്ടാം സ്‌ഥാനത്തുള്ള പഞ്ചാബ്‌ കിങ്‌സിന്‌ അഞ്ച്‌ പോയിന്റുണ്ട്‌. ബര്‍സാപാറ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യ രാജസ്‌ഥാനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു.

മുംബൈയുടെ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത്‌ ബുംറയുടെ ആദ്യ പന്ത്‌ തന്നെ വൈഭവ്‌ സൂര്യവംശി സിക്‌സറടിച്ചു. 15 വയസുകാരന്‍ വൈഭവും ബുംറയും ആദ്യമായി നേര്‍ക്കുനേര്‍ വന്ന മത്സരമായിരുന്നു അത്‌. ദീപക്‌ ചാഹാര്‍ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ രാജസ്‌ഥാന്‍ ഓപ്പണര്‍മാര്‍ അടിച്ചു തകര്‍ത്തു. ആദ്യ ഓവറില്‍ വീണത്‌ 22 റണ്‍. രണ്ടാം ഓവര്‍ എറിയാന്‍ എത്തിയത്‌ ബുംറയുടെ ആദ്യ പന്തു തന്നെ വൈഭവ്‌ ലോങ്‌ ഓണിന്‌ മുകളിലൂടെ പറത്തി. ഓവറിലെ നാലാം പന്തും വൈഭവ്‌ സിക്‌സറിന്‌ പറത്തി. ഷോര്‍ട്ട്‌ പിച്ച്‌ ബോളിനെ പുള്‍ ഷോട്ടിലൂടെയാണു വൈഭവ്‌ സിക്‌സറിനു പറത്തിയത്‌. ഓവറില്‍ 14 റണ്ണാണ്‌ ബുംറ വഴങ്ങിയത്‌. സിക്‌സറിന്‌ പറന്നിട്ടും യാതൊരു നിരാശയും പ്രകടിപ്പിക്കാതെ പുഞ്ചിരിയോടെയാണ്‌ ബുംറ മടങ്ങിയത്‌.

മൂന്ന്‌ ഓവര്‍ എറിഞ്ഞ ബുംറ 32 റണ്ണും വഴങ്ങി. നായകന്‍ റിയാന്‍ പരാഗ്‌ (10 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 20), ഷിംറോണ്‍ ഹിറ്റ്‌മീര്‍ (ഏഴ്‌ പന്തില്‍ പുറത്താകാതെ ആറ്‌) എന്നിവരും മികച്ചുനിന്നു. മൂന്നാമനായിറങ്ങിയ ധ്രുവ്‌ ജൂറല്‍ (രണ്ട്‌) മാത്രമാണു നിരാശപ്പെടുത്തിയത്‌. മുംബൈയുടെ ന്യൂസിലന്‍ഡുകാരന്‍ പേസര്‍ ട്രെന്റ്‌ ബോള്‍ട്ടും ഒരോവറില്‍ 22 റണ്‍ വഴങ്ങി. ശാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട്‌ ഓവറില്‍ 36 റണ്‍ വഴങ്ങി ഒരു വിക്കറ്റെടുത്തു. ഘാസന്‍ഫാര്‍ രണ്ട്‌ ഓവറില്‍ 21 റണ്‍ വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റെടുത്തു.

രാജസ്‌ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്‌ നിലവിലെ ടോപ്‌ സ്‌കോറര്‍. മൂന്ന്‌ ഇന്നിങ്‌സുകളിലായി 170 റണ്ണെടുക്കാന്‍ ജയ്‌സ്വാളിനായി. ഓറഞ്ച്‌ ക്യാപ്‌ സ്വന്തമാക്കിയ ജയ്‌സ്വാള്‍ ഒരു തവണ മാത്രമാണു പുറത്തായത്‌. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സമീര്‍ റിസ്‌വിയെക്കാള്‍ 10 റണ്‍ മുന്നിലെത്താന്‍ ജയ്‌സ്വാളിനായി. രണ്ട്‌ മത്സരങ്ങളിലായാണു റിസ്‌വി 160 റണ്ണെടുത്തത്‌. മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന മത്സരത്തില്‍ 90 റണ്ണെടുത്തതാണു 19-ാം സീസണിലെ ഏറ്റവും മികച്ച വ്യക്‌തിഗത പ്രകടനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്‌ ക്ലാസാന്‍, വൈഭവ്‌ സൂര്യവംശി, മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ രോഹിത്‌ ശര്‍മ തുടങ്ങിയ ബാറ്റര്‍മാരും 100 റണ്‍ കടന്നവരാണ്‌. രാജസ്‌ഥാന്‍ റോയല്‍സിന്റെ ലെഗ്‌ സ്‌പിന്നര്‍ രവി ബിഷ്‌ണോയിയാണു ബൗളര്‍മാരില്‍ മുന്നില്‍. മൂന്ന്‌ കളികളിലായി ഏഴ്‌ വിക്കറ്റെടുക്കാന്‍ ബിഷ്‌ണോയിക്കായി. ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരേ നാല്‌ വിക്കറ്റെടുക്കാന്‍ താരത്തിനായി. മുംബൈക്കെതിരേ രണ്ട്‌ വിക്കറ്റെടുക്കാനുമായി. പഞ്ചാബിന്റെ വിജയ്‌കുമാര്‍ വൈശാഖ്‌, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അന്‍ശുല്‍ കാംബോജ്‌, രാജസ്‌ഥാന്റെ നാദ്രെ ബര്‍ഗര്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജേക്കബ്‌ ഡഫി എന്നിവര്‍ അഞ്ച്‌ വിക്കറ്റ്‌ വീതമെടുത്തു. സിക്‌സറുകളില്‍ സമീര്‍ റിസ്‌വിയും സൂര്യവംശിയും ഒപ്പത്തിനൊപ്പമാണ്‌ (11).

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പതറിപ്പോയി ലിവർപൂൾ; പാരിസിൽ പിഎസ്ജിക്ക് ആധികാരിക ജയം

പതറിപ്പോയി ലിവർപൂൾ; പാരിസിൽ പിഎസ്ജിക്ക് ആധികാരിക ജയം

ബാഴ്‌സയെ തകർത്ത് അത്‌ലറ്റിക്കോ; നൗ ക്യാമ്പിൽ അത്ഭുതം കാട്ടി സിമിയോണിയുടെ പട

ബാഴ്‌സയെ തകർത്ത് അത്‌ലറ്റിക്കോ; നൗ ക്യാമ്പിൽ അത്ഭുതം കാട്ടി സിമിയോണിയുടെ പട

സഞ്‌ജുവിന്റെ സമ്മാനം

സഞ്‌ജുവിന്റെ സമ്മാനം

ധോണിയുടെ പരുക്കില്‍ വീണ്ടും ആശങ്ക

ധോണിയുടെ പരുക്കില്‍ വീണ്ടും ആശങ്ക

മിര്‍സിയ ലുസെകു അന്തരിച്ചു

മിര്‍സിയ ലുസെകു അന്തരിച്ചു

No Image

സുനില്‍ നരേന്‍ കളിക്കും.