
മകന്റെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സീരിയല്‍ താരം അമേയ നായര്‍. ഭര്‍ത്താവുമായുളള ബന്ധം വേര്‍പെടുത്തിയെങ്കിലും മക്കളെ അവരുടെ അച്ഛനില്‍ നിന്നും അകറ്റാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് അമേയ കുറിച്ചു. തന്നെ നിലനിര്‍ത്തിയതും ജീവിക്കാന്‍ പ്രേരിപ്പിച്ചതും മക്കളാണെന്നും താരം കുറിപ്പില്‍ പറയുന്നുണ്ട്.
‘അമ്മ, ആണ്‍കുട്ടികള്‍ക്ക് അമ്മ ഒരു വികാരമാണ്. അമ്മ ആവുക എന്നത് ഈശ്വരന്‍ അനുഗ്രഹിച്ചു കിട്ടുന്ന ഭാഗ്യവും. ഒരു സ്ത്രീ അവളുടെ പൂര്‍ണ്ണതയില്‍ എത്തുന്നത് അമ്മ ആയിക്കൊണ്ടാണെന്ന് നിസംശയം പറയാം. പക്ഷേ ജന്മം തന്ന അമ്മയെ പോലെ തന്നെ തുല്യത ജന്മം തന്ന അച്ഛനും ഉണ്ട്.
ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അധികവും അച്ഛനമ്മമാരുടെ സ്‌നേഹം ഒരുമിച്ച് അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കുന്നില്ല എന്നത് വേദനാജനകമാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞു എങ്കിലും നിനക്കൊരിക്കലും നിന്റെ അച്ഛന്റെ സ്‌നേഹം ഞാന്‍ നിഷേധിച്ചിട്ടില്ല. എന്റെ നിസ്വാര്‍ഥതയില്‍ തീരുമാനങ്ങളില്‍ ഞാന്‍ എല്ലായ്‌പ്പോഴും അഭിമാനിക്കുന്നു. അത് നിന്നോടുളള എന്റെ കരുതല്‍ ആണ്.
ഒരിക്കൽ നിന്നെ ഞാൻ എന്റെ ചിറകിനടിയിൽ മാത്രം ഒതുക്കി വച്ച് വളർത്തിയിരുന്നു അന്ന് നമുക്ക് നമ്മൾ മത്രം ഉണ്ടായിരുന്നുള്ളൂ. നമ്മുടേതായൊരു ബോണ്ട് ഇന്നും നില നിൽക്കുന്നു. ഒന്നുമില്ലായ്മയിൽ നിലനിന്നിരുന്ന ശക്തമായ ബന്ധങ്ങൾക്ക് ഒരിക്കലും വിള്ളൽ വീഴില്ല.
എന്നെ നില നിർത്തിയതിനും,ജീവിക്കാൻ പ്രേരിപ്പിച്ചതിനും എന്റെ മക്കൾക്ക് നന്ദി .
ഇന്ന് നീ എനിക്കൊരു മായാജാലം പോലെ തോന്നുന്നു കാരണം എന്നെ അതിശയിപ്പിക്കുന്ന വേഗത്തിലാണ് നീ വളർന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഇ വലിയ ലോകം നിനക്കായി നിന്റെ മുന്നിൽ തുറന്നിട്ട് കഴിഞ്ഞു ഞാൻ.,,ഈ ലോകത്തെ എല്ലാ സ്നേഹവും,കരുതലും ,ബഹന്യതയും നീ അർഹിക്കുന്നു. ഈ ലോകത്തിന്റെ കൊള്ളരുതായ്മകൾ നിന്റെ മേൽ പതിയ്ക്കാതിരിക്കാൻ ആഴത്തിൽ വേരോടിച്ച്, തണൽ വിരിച്ച് എല്ലായിപ്പോഴും നിനക്ക് ഞാൻ കാവലുണ്ട് നീ വളരൂ .പിറന്നാൾ ആശംസകൾ ’ എന്നായിരുന്നു അമേയയുടെ വാക്കുകള്‍.
മകന്റെ മുഖം ഇമോജി വെച്ച് നടി മറച്ചിട്ടുണ്ട്. തന്റെ കുട്ടികളെ മാധ്യമങ്ങള്‍ക്ക് ഇട്ടുകൊടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അതിനാലാണ് മുഖം മറച്ചതെന്നും അമേയ കുറിച്ചു. രണ്ട് മക്കളാണ് അമേയയ്ക്കുളളത്.
സീരിയൽ നടൻ ജിഷിൻ മോഹനാണ് ഇപ്പോൾ അമേയയുടെ പങ്കാളി. ഇരുവരും ഒരുമിച്ചാണ് താമസം. നടി വരദയായിരുന്നു ജിഷിന്റെ ആദ്യ ഭാര്യ. ആ ബന്ധം രണ്ട് വർഷം മുമ്പാണ് നടൻ വേർപ്പെടുത്തിയത്. ഒരു മകനും ആ ബന്ധത്തിൽ ജിഷിനുണ്ട്.






