നടനും നര്‍ത്തകനുമായ റംസാന് മുഹമ്മദിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സാനിയ അയ്യപ്പന് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. റംസാനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു സാനിയയുടെ ആശംസ.
‘എനിക്ക് എട്ട് വയസുളളപ്പോഴാണ് നിന്നെ ഞാന്‍ കണ്ടുമുട്ടുന്നത്. അന്ന് നിനക്ക് 12 വയസായിരുന്നു. ജീവിതം നമ്മളെ ഒരുമിച്ച് വളര്‍ത്തി. നിന്റെ ഉയര്‍ച്ചയും പോരാട്ടവും നിശബ്ദമായി നീ നടത്തുന്ന യുദ്ധവും അതിലൂടെ നീ നേടിയെടുത്ത മനോബലവും ഒക്കെ ഞാന്‍ കണ്ടു. ഇന്നിപ്പോള്‍ 27-ാം വയസില്‍ നിന്നെ കാണുമ്പോള്‍ എനിക്കൊരുപാട് അഭിമാനമുണ്ട്. നിന്റെ എല്ലാ കഠിനമായ യാത്രയിലും ഞാന്‍ കൂടെയുണ്ടായിരുന്നു. ഇനിയും കൂടെയുണ്ടാകും. പിറന്നാള്‍ ആശംസകള്‍ റംസാന്’- എന്നാണ് സാനിയ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് റംസാന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയവരാണ് നടി സാനിയ അയ്യപ്പനും നടന് റംസാനും. ഇരുവുരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇടയ്ക്ക് സാനിയയും റംസാനും ഡാന്‍സ് വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
അതേസമയം വരവ്, മാഡി എന്നിവയാണ് സാനിയയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സാഹസം ആണ് റംസാന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിലെ രതിപുഷ്പം എന്ന റംസാന്റെ ഡാന്‍സ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Comments