
സഹോദരന് ടോണി കക്കറിന് പിറന്നാള്‍ ആശംസിച്ച് ഗായിക നേഹ കക്കര്‍. സഹോദരനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നേഹയുടെ ആശംസ.
‘എന്റെ ആദ്യത്തെ ഉറ്റ സുഹൃത്തിനും, എന്റെ മെന്ററിനും, എന്റെ പ്രിയപ്പെട്ട ഭായുവിനും ജന്മദിനാശംസകള്. നിന്നെപ്പോലെ മറ്റാരുമില്ല’ എന്നായിരുന്നു നേഹയുടെ വാക്കുകള്‍.
പോസ്റ്റിനു താഴെ കമന്റുമായി ടോണിയും എത്തിയിരുന്നു. ‘നേഹൂ നീ ഏറ്റവും ദയുളളവളാണ് ’എന്നാണ് പോസ്റ്റിനു താഴെ ടോണി കമന്റായി കുറിച്ചത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ടോണിക്ക് ആശംസകളുമായെത്തുന്നത്. ഗായകനും സംഗീത സംവിധായകനുമായ ടോണിയും നേഹയും ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.






