വിജയ് ചിത്രം ജനനായകന് സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി നടന് വിജയ് ദേവരകൊണ്ട. സിനിമയുടെ പ്രിന്റ് പുറത്തായത് തന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്നും കരിയറിന്റെ തുടക്കത്തില്‍ സമാനമായ അനുഭവം ഉണ്ടായപ്പോള്‍ അനുഭവിച്ച വേദന താന്‍ ഇന്നും ഓര്‍ക്കുന്നുണ്ടെന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജയ് തന്റെ ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്.
ജനനായകന് സിനിമയുടെ പ്രിന്റ് ലീക്ക് ആയ വാര്‍ത്ത എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നുണ്ട്. എന്റെ കരിയറിന്റെ തുടക്കത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചപ്പോള്‍ ഉണ്ടായ ആ വേദനയും നഷ്ടബോധവും ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്.
നമ്മള് എല്ലാവരുടെയും ലക്ഷ്യമായി മാറുന്നത് പോലെയും, കയ്യിലുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം നഷടപ്പെടുന്നത് പോലെയുമാണ് അപ്പോള്‍ തോന്നുക. ഇത് എന്റെ മാത്രം കാര്യമല്ല, സഹഅഭിനേതാക്കള്‍, സംവിധായകന്, നിര്‍മാതാക്കള്‍ അങ്ങനെ ഒരുപാട് പേരുടെ സ്വപ്നങ്ങളാണ് ഇവിടെ തകരുന്നത്.
ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണം, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും വേണം. അതിന് കഴിഞ്ഞില്ലെങ്കില്‍ അത് നമ്മുടെ സിസ്റ്റത്തിന്റെ പരാജയമാണ്. ചില മനുഷ്യര്‍ക്ക് ഇത്രയും ക്രൂരത കാണിക്കാന്‍ എങ്ങനെ കഴിയുന്നു എന്നും മറ്റുളളവരെ ദ്രോഹിക്കാന്‍ അവര്‍ ഏത് അറ്റം വരെയും പോകുമെന്നും ഇത് നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ സിിനമയുടെ മുഴുവന്‍ ടീമിനും എന്റെ എല്ലാവിധ പിന്തുണയും ഞാന്‍ അറിയിക്കുന്നു -വിജയ് ദേവരകൊണ്ട കുറിച്ചു.

Comments