
കേരള നിയമസഭയിൽ സിപിഐഎം പ്രതിനിധിയായി ബേപ്പൂർ മണ്ഡലത്തെ പ്രതിനിധികരിച്ചു നിയമസഭയിലെത്തിയ പി. എ. മുഹമ്മദ് റിയാസ് നിലവിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മകള്‍ ടി. വീണയെ വിവാഹം ചെയ്തിരിക്കുന്നത് മുഹമ്മദ് റിയാസാണ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു രാഷ്ട്രീയ നേതാവും മന്ത്രിയും കൂടിയാണ് മുഹമ്മദ് റിയാസ്. ജനങ്ങളോട് സംവദിക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും, സാധാരണക്കാരുടെ അസാധാരണമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും സ്വന്തം വിശേഷങ്ങള്‍ പങ്കിടാറുമൊക്കെ മുഹമ്മദ് റിയാസ് സോഷ്യല്‍ മീഡിയ ഒരു പ്ലാറ്റ്ഫോമാക്കാറുണ്ട്.
ഇപ്പോഴിതാ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് ശമിച്ചതിന്റെ ഇടവേളയിൽ സ്വന്തം മക്കളോടൊപ്പം വീഡിയോ ഗെയിം കളിക്കുന്ന ഒരു ചിത്രം പങ്കിടുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയും ഇടതുപക്ഷത്തിന്റെ ബേപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ് സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് രസകരമായ ഈ കുടുംബനിമിഷം പങ്കിട്ടിരിക്കുന്നത്. രണ്ടു മക്കളോടുമൊപ്പം വീട്ടിലിരുന്ന് പ്രശസ്ത ഓൺലൈൻ ഗെയിമായ ‘ഫിഫ’ ഫുട്ബോൾ കളിക്കുന്ന ചിത്രമാണ് റിയാസ് പങ്കിട്ടത്. ‘‘മക്കൾസിനൊപ്പം വീട്ടിൽ ഇഷ്ടപെട്ട ‘ഫിഫ’പോരാട്ടം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രം പങ്കിട്ട് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലാകുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ഇട്ട പോസ്റ്റിനു വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. എതിരാളിയെ തെരഞ്ഞെടുപ്പ് ഗോദയിൽ മലർത്തിയടിച്ചിട്ടുള്ള ഇരുപ്പ് കണ്ടില്ലേ എന്ന മട്ടിലുള്ള അനവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെയുള്ളതു. ഇതിനകം ആയിരക്കണക്കിന് ഷെയറും ലൈക്കും പോസ്റ്റിനു ലഭിച്ചു കഴിഞ്ഞു. ബേപ്പൂരിൽ നിലമ്പൂർ മുൻ എംഎൽഎ ആയ പിവി അൻവർ ആണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുള്ള വൻ ജനപിന്തുണ കണ്ടു പതറിയ യുഡിഎഫ്, ബിജെപി, ജമാഅത്തെ ഇസ്ലാമി മുതലായ സംഘടനകളെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷത്തിനെതിരെ പോരാടാനിറങ്ങിയിരിക്കുന്നത്.






