ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും അവസാനിപ്പിച്ച് നിത്യനിദ്രയിലേക്ക് പോകുമ്പോഴെങ്കിലും മനുഷ്യര്‍ സമാധാനം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ മെക്സിക്കോയിലെ വെരാക്രൂസില്‍ നടന്ന ഒരു ശവസംസ്കാര ചടങ്ങില്‍ അരങ്ങേറിയത് വിചിത്രവും നാടകീയവുമായ സംഭവങ്ങളാണ്. മരിച്ച വ്യക്തിയോടുള്ള സ്നേഹപ്രകടനം ഒടുവില്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള തെരുവ് യുദ്ധമായി മാറുകയായിരുന്നു. മൃതദേഹം അടക്കം ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ശവപ്പെട്ടിക്ക് അരികില്‍ വെച്ച് ഈ കൂട്ടത്തല്ല് നടന്നത്.
പ്രിയപ്പെട്ടവന് വിട നല്കാന് എത്തിയ ഒരു സ്ത്രീ 'ഞാന്‍ നിന്നെ ഒരുപാട് മിസ് ചെയ്യും' എന്ന് വികാരാധീനയായി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇത് കേട്ടുനിന്ന മറ്റൊരു സ്ത്രീ പ്രകോപിതയാവുകയും മരിച്ചയാളുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ തങ്ങള്‍ രണ്ടുപേരും ഒരേ വ്യക്തിയുടെ കാമുകിമാരായിരുന്നു എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. ഈ വെളിപ്പെടുത്തല്‍ പെട്ടെന്നുതന്നെ വാക്കേറ്റത്തിലേക്കും പിന്നീട് ശവപ്പെട്ടിക്ക് മുകളിലൂടെയുള്ള കൈയാങ്കളിയിലേക്കും നീങ്ങി. സംഘര്‍ഷത്തിനിടെ ശവപ്പെട്ടിയുടെ മൂടി തെന്നിമാറുകയും മൃതദേഹം പുറത്തുവരുമെന്ന അവസ്ഥയിലെത്തുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്. 'ബ്രോ, ആ ശവപ്പെട്ടിയില്‍ നിന്ന് എഴുന്നേറ്റ് ഓടിക്കോ' എന്നും 'കല്ലറയ്ക്ക് പോലും ഈ പ്രശ്നം തീര്‍ക്കാന്‍ കഴിയില്ല' എന്നും പലരും കമന്റ് ചെയ്തു. സ്തംഭിച്ചുപോയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ നടന്ന ഈ 'കാമുകിമാരുടെ പോരാട്ടം' മരിച്ചയാളുടെ അന്ത്യയാത്രയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു സിനിമാക്കഥ പോലെയാക്കി മാറ്റി.

Comments