ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്ലെയുടെ വിയോഗം വലിയ ഞെട്ടലാണ് ആരാധകരിലും സിനിമാ ലോകത്തും സൃഷ്ടിച്ചത്. 92 ാം വയസ്സില്‍ മുംബൈയിലായിരുന്നു പ്രിയ ഗായികയുടെ അന്ത്യം. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 13-ന് ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ തന്റെ മുത്തശ്ശിയെക്കുറിച്ചുളള ഓര്‍മകളില്‍ വികാരധീനയായി കൊച്ചുമകള്‍ സനായി ഭോസ്ലെ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ശ്രദ്ധനേടുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സംസ്കാരചടങ്ങില്‍ നിന്നുളള ചിത്രം ചിത്രം പങ്കുവെച്ച സനായി, തന്റെ മുത്തശ്ശിയോട് ആളുകള്‍ കാണിച്ച സ്നേഹത്തിനും ആദരവിനും നന്ദി പറയുകയും ചെയ്തു.
‘വികാരങ്ങളാല്‍ ഞാന്‍ വീര്‍പ്പുമുട്ടുകയാണ്. എനിക്ക് സാധിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ എഴുതാം. പക്ഷേ ഇന്ന് ഇത്രയധികം ആളുകള്‍ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ. എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. അവര്‍ അത് പൂര്‍ണ്ണമായും അര്‍ഹിച്ചിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ അവര്‍ എന്നും ജീവിക്കുമെന്ന് ഞാന്‍ തിരിച്ചറിയുന്നു. മുകളില്‍ ഇരുന്ന് അവര്‍ ഇതെല്ലാം കാണുന്നുണ്ടാകും’സനായി കുറിച്ചു.

മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആശാ ഭോസ്ലെയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് വിട എന്റെ പ്രിയപ്പെട്ടവളെ , എന്റെ ജീവിതത്തിന്റെ സ്നേഹമേ എന്ന് സനായി കുറിച്ചു.

തന്റെ മുത്തശ്ശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സനായി, അവസാന നിമിഷങ്ങളില്‍ നിയന്ത്രണം വിട്ടു കരയുന്നത് കാണാമായിരുന്നു. ആഷാ ഭോസ് ലെയുടെ ആരോഗ്യനിലയെക്കുറിച്ച് ആദ്യം വിവരങ്ങള്‍ പങ്കുവെച്ചതും സനായി ആയിരുന്നു.
ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ നടന്ന ചടങ്ങുകളില്‍ മകന് ആനന്ദ് ഭോസ് ലെയാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. ചടങ്ങില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമാ-കായിക മേഖലയിലെ പ്രമുഖര്‍ ഇതിഹാസ ഗായത്രിക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Comments