
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്ന മുഖ്യമന്ത്രി മോഹികള്‍ക്കെതിരെ ബെന്നി ബെഹ്നാന്‍ എംപി രംഗത്ത് . മുഖ്യമന്ത്രി പദം ഉന്നമിട്ടുളള നീക്കങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹ്നാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയക്ക് കത്ത് നല്‍കി. ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുളള സാധ്യതയുണ്ടെന്ന നിഗമനത്തില്‍ നിന്നാണ് മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ഉയരുന്നത് . നേതാക്കളും അണികളും ചര്‍ച്ച ഏറ്റെടുത്തതോടെ ചില നേതാക്കള്‍ വിമര്‍ശനവുമുയര്‍ത്തി .
എറാണകുളം ജില്ലയില്‍ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാവണമെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞതോടെ മുഖ്യമന്ത്രി ചര്‍ച്ച അതിരുവിട്ടു .ഷിയാസിനെ വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തി. ഇത്തരത്തിലുളെളാരു ചര്‍ച്ചയിലേക്ക് നിലവില്‍ പോവാന്‍ പാടില്ലെന്നാണ് നേതാക്കളുടെ വിമര്‍ശനം . ഇതിന് പിന്നാലെയാണ് യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ബെന്നി ബെഹ്നാന്‍ എംപിയുടെ നിര്‍ണായകമായ നീക്കം ഉണ്ടായിരിക്കുന്നത് .






