
കണ്ണൂര്‍ : അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റ്ല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ് മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റോമിനെ കോളേജില്‍ നിന്ന് പുറത്താക്കും . ചൊവ്വാഴ്ച ചേര്‍ന്ന കോളേജ് മാനേജ്‌മെന്റിന്റെ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് .
നിതിന്‍ രാജിന്റെ് മരണവുമായി ബന്ധപ്പെട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേര്‍ക്കപ്പെട്ടിട്ടുളളത് . ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി -പട്ടികവര്‍ഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത് .
അതേസമയം ആന്ധ്രപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണുളളത് . ഇയാള്‍ക്കായി തിരച്ചില്‍ തുടുരുകയാണെന്നാണ് പോലീസിന്റെ് പ്രതികരണം . കണ്ണൂർ പാലയാടുള്ള ഡോ. റാമിന്റെ ഡെന്റൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്ലിനിക്ക് അടച്ചുപൂട്ടിയെന്ന ബോർഡും സ്ഥാപിച്ചു.






