
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞതവണ യുഡിഎഫ് അധികാരത്തിൽ എത്തും എന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നു. കാറിന്റെ കാര്യത്തിൽ മാത്രമായിരുന്നു ഒരു സംശയമുണ്ടായിരുന്നത്. യുഡിഎഫിന്റെ പാരമ്പര്യം ഇതാണെന്നും ചില കാര്യങ്ങൾ എത്ര പറഞ്ഞാലും മാറില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
പലർക്കും ജോത്സ്യനെ കണ്ടിട്ട് വേണമായിരുന്നു കാറിന്റെ നമ്പർ തീരുമാനിക്കാൻ. കാർ നമ്പർ എടുക്കാൻ പലരും ജ്യോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോഴാണ് ഫലം മാറിയത്. കോൺഗ്രസിൽ ഇപ്പോൾ മൂന്നു മുഖ്യമന്ത്രിമാരുടെ പട്ടികയാണ് ഉള്ളത്. ഇനിയും എണ്ണം കൂടും. മെയ് 4 വരെ അങ്ങനെ പലതും കാണാം. LDF മന്ത്രിമാരെ ആരെയും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.






