ആദ്യത്തെ കണ്മണിയെ വരവേറ്റ് ഷിയാസ് കരീമും ഭാര്യ ദര്‍ഫയും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം
Authored by Web Desk | Last updated: 18 Apr 2026, 9:07 AM | 1 min read
photo-www.instagram.com/shiyaskareem
ആദ്യത്തെ കണ്മണിയെ വരവേറ്റ് നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനും ഭാര്യ ദര്‍ഫയും. ആണ് കുഞ്ഞ് പിറന്ന വിവരം ഷിയാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ആശംസ പ്രവാഹമാണ് താരത്തിനും ഭാര്യയ്ക്കും ലഭിക്കുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് രാജുകാമന് എത്തിയ സന്തോഷത്തിലാണ് നടന്റെ കുടുംബം.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഭാര്യ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് അതിഥി കുടുംബത്തിലേക്ക് എത്തുമെന്നും നടന് അറിയിച്ചത്.‘ അതെ.. ഞങ്ങള്‍ മമ്മയും ഡാഡയും ആകാന്‍ പോകുന്നു. ഞങ്ങള്‍ പ്രെഗ്നന്റാണ് എന്ന് വെളിപ്പെടുത്താനുളള സമയമായി. ഞങ്ങള്‍ പരസ്പരം ബേബി എന്ന് വിളിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ക്കൊരു ബേബി എന്നതിലേക്ക് മാറുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം എന്നാണ് ’അന്ന് ഷിയാസ് കുറിച്ചത്
ഒപ്പം ഭാര്യ ദര്‍ഫയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ഫോട്ടോയോ മറ്റ് വിവരങ്ങളോ താരം പങ്കിട്ടിട്ടില്ല. ജൂനിയര്‍ ഷിയാസിനെ കാണാന്‍ കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്. 2024ല്‍ ആയിരുന്നു നടന്റെ വിവാഹം.