
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലിയ ബായേ ( 77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം പ്രയാസമനുഭവിക്കേയാണ് മരണം. മികച്ച നടിക്കുളള സീസര്‍ ബഹുമതി നാലുതവണ നേടിയ നടിയാണ് നതാലി. ഓസ്കര് ബഹുമതിക്കു തുല്യമായ ഫ്രഞ്ച് പുരസ്കാരമാണ് സീസര്‍ അവാര്‍ഡ്. എണ്‍പതോളം ചിത്രങ്ങളില്‍ ബായേ അഭിനയിച്ചു.
1948-ല്‍ നോര്‍മന്‍ഡിയിലാണ് ജനനം. അഭിനയരംഗത്തെത്തും മുന്‍പ് നര്‍ത്തകിയെന്ന നിലയില്‍ ശ്രദ്ധ നേടി. 1973-ല്‍ പുറത്തിറങ്ങിയ പ്രണയഹാസ്യചിത്രം ലന്യൂ അമേരിക്കൈന്‍ ( ഇംഗ്ലീഷില്‍ ' ഡേ ഫോര്‍ നൈറ്റ്) ആണ് അവര്‍ക്ക് ശ്രദ്ധനേടിക്കൊടുത്ത്. പ്രശസ്ത നടി ലോറാ സ്മിത് മകളാണ്.






