ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചൂടാണ്...പാമ്പും തണുപ്പ് തേടും...സൂക്ഷിക്കുക...! വനംവകുപ്പ് പിടികൂടിയത് 457 പാമ്പുകളെ...കോട്ടയംകാര്‍ കേള്‍ക്കുന്നുണ്ടോ?

Authored by Web Desk | Last updated: 21 Apr 2026, 8:30 AM | 2 min read

Print
It's hot...snakes will also seek coolness...be careful...! The Forest Department has caught 457 snakes...are the people of Kottayam listening?
കോട്ടയം: ചൂടില്‍ മാളം വിട്ടുപുറത്തു ചാടുന്ന പാമ്പുകളുടെ എണ്ണമേറുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വനംവകുപ്പ് പിടികൂടിയത് 457 പാമ്പുകളെ. ഇവയില്‍ ഭൂരിഭാഗവും വിഷപ്പാമ്പുകളാണെന്നതു ഭീതി വര്‍ധിപ്പിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പിടികൂടുന്ന പാമ്പുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.


കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ നിന്ന് 333 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. പെരുമ്പാമ്പ് -108, അണലി -13, രാജവെമ്പാല - 1, ശംഖുവരയന്‍ - 1 എന്നിങ്ങനെയാണ് പിടികൂടിയ പാമ്പുകളുടെ എണ്ണം. നിലവില്‍ എല്ലാ ദിവസവും പാമ്പുകളെ പിടികൂടുന്നുണ്ട്്. സര്‍പ്പ ആപ്പ് മുഖേനയാണു പാമ്പ് വിവരങ്ങള്‍ കൂടുതലും വനംവകുപ്പിനു ലഭിക്കുന്നത്.


ജില്ലയില്‍ വ്യാപകമായില്ലെങ്കിലും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പാമ്പ് ശല്യം രൂക്ഷമാണ്. മൂര്‍ഖന്‍, അണലി, ശംഖുവരയന്‍ തുടങ്ങിയ വിഷപ്പാമ്പുകളാണ് ഏറെയും. ചേര പോലെ ശല്യമില്ലാത്ത പാമ്പുകളുമേറെ.


കാടുകയറുന്ന പുരയിടങ്ങള്‍ വര്‍ധിക്കുന്നതു പാമ്പ് ശല്യം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. കിഴക്കന്‍ മേഖലകളില്‍ നിരവധി റബര്‍ തോട്ടങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ കാടുപിടിച്ചു കിടക്കുന്നു. ഇവിടങ്ങളില്‍ എലി ഉള്‍പ്പെടെയുള്ള ജീവികളുടെ സാന്നിധ്യം വര്‍ധിക്കുന്നതും തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂരില്‍ ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. വിയര്‍ക്കാതെ കിടന്നുറങ്ങാന്‍ വീടിന്റെ വാതിലും ജനാലയുമൊക്കെ തുറന്ന് ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കരുതലില്ലെങ്കില്‍ തൃശൂര്‍ സംഭവം ആവര്‍ത്തിച്ചേക്കാം.


ചൂടില്‍ നിന്നു രക്ഷതേടിയും അല്ലാതെയും പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ വീട്ടില്‍ പ്രവേശിക്കാനുള്ള സാധ്യതയാണ് അപകട സൂചനയാകുന്നത്. വേനല്‍ച്ചൂട് കൂടിയ സാഹചര്യത്തില്‍ പാമ്പുകള്‍ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. എന്നാല്‍, ഇവ അധികമായി വീടുകളില്‍ എത്തുന്നില്ലെങ്കിലും പരിസരത്തെ തണുത്ത പ്രദേശങ്ങളില്‍ എത്താനുള്ള സാധ്യതയേറെയാണ്.


വീടിന്റെ പരിസരത്തെ മാലിന്യക്കൂമ്പാരങ്ങള്‍, വിറക് കൂട്ടിയിടുന്ന സ്ഥലം, ഇലകള്‍ കൂടിക്കിടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പാമ്പ് എത്താനുള്ള സാധ്യതയേറെയാണ്. തണുപ്പ്, ആഹാരം എന്നിവയെ ആശ്രയിച്ചാണ് ഇവ എത്തുന്നത്. മരക്കഷ്ണങ്ങള്‍ കൂട്ടിയിട്ട സ്ഥലം സുരക്ഷിതമായ അഭയകേന്ദ്രവുമായി പാമ്പ് കാണുന്നു. ഇവിടെ എത്തുന്ന ചെറിയ പ്രാണികളെയും എലികളെയും ഭക്ഷണമാക്കാനും അവയ്ക്ക് കഴിയും.


മാലിന്യക്കൂമ്പാരങ്ങള്‍ക്കു സമീപം എത്തുന്ന ചെറിയ മൃഗങ്ങള്‍, പ്രാണികള്‍, എലികള്‍ എന്നിവയെ ഭക്ഷണമാക്കാന്‍ സമീപം പാമ്പും അഭയം തേടാറുണ്ട്. നനവുള്ള പ്രദേശത്ത് കഴിയാന്‍ ആഗ്രഹിക്കുന്ന പാമ്പുകള്‍, തണുപ്പ് നിലനില്‍ക്കുന്ന ചെടികള്‍ക്കു സമീപമെത്താറുണ്ട്. ചെടികള്‍ പരിപാലിക്കുമ്പോഴും വെള്ളമൊഴിക്കുമ്പോഴുമൊക്കെ ശ്രദ്ധ വേണമെന്നാണു മുന്നറിയിപ്പ്.


വീട്ടുപരിസരത്തെ കുറ്റിക്കാടുകളും കളകളും നീക്കം ചെയ്യുക, മാളങ്ങളോ പൊത്തുകളോ ഉണ്ടെങ്കില്‍ സുരക്ഷിതമായി മൂടുക, എലികളുടെ സാന്നിധ്യം വീട്ടുപരിസരത്ത് ഉണ്ടാകാതെ ശ്രദ്ധിക്കുക തുടങ്ങിയവ പാമ്പ് എത്തുന്നതു തടയാനുള്ള മാര്‍ഗങ്ങളാണ്. തവളകളുടെ സാന്നിധ്യവും പാമ്പുകളെ ആകര്‍ഷിക്കുമെന്നതിനാല്‍ മീന്‍ വളര്‍ത്താന്‍ ഉള്‍പ്പെടെയുള്ള കിണറുകളില്‍ തവള വരുന്നില്ലെന്ന് ഉറപ്പാക്കുക. പട്ടിയും, പൂച്ചയുമൊക്കെ പാമ്പിനെ കടിച്ചെടുത്ത് വരാന്‍ സാധ്യതയുള്ളതില്‍ ഈ രീതിയിലും ശ്രദ്ധ വേണം.


Tags

  • snake bitten
  • snake venom

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 5മരണം; രക്ഷാപ്രവർത്തനം ദുഷ്‌കരം, ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ

നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ, പിന്നാലെ മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്ന് വിശദീകരണം

നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ, പിന്നാലെ മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്ന് വിശദീകരണം

'ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്'; നന്ദഗോവിന്ദം ഭജന്‍സിനെ വിമര്‍ശിച്ച്  കെ പി ശശികല

'ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്'; നന്ദഗോവിന്ദം ഭജന്‍സിനെ വിമര്‍ശിച്ച് കെ പി ശശികല

photo - facebook

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം; മൂന്ന് പേർക്ക് ദാരുണാന്ത്യം, പത്ത് പേരുടെ നില അതീവ ​ഗുരുതരം

photo - facebook

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം