കണ്ണൂര്‍: അഞ്ചരക്കണ്ടി ഡന്റല്‍കോളേജില്‍ ആത്മഹത്യ ചെയ്ത നിതിന്റെ കുടുംബം കോളേജില്‍ സന്ദശനം നടത്തി. മകന്‍ മരണമടഞ്ഞ സ്ഥലത്തേക്ക് എത്തിയപ്പോള്‍ പിതാവ് വികാരാധീനനായി. നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകനെ എല്ലാവരും കൂടി ഉപദ്രവിച്ച് കൊന്നതാണെന്നും പറഞ്ഞു. പോലീസ് ഈ രീതിയിലുള്ള അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സഹോദരി ഭര്‍ത്താവിനൊപ്പമായിരുന്നു രാജന്‍ കോളേജില്‍ എത്തിയത്. ലോണ്‍ ആപ്പിലൂടെ വെറും 12,000 രൂപ മാത്രമുള്ള കടത്തിന്റെ പേരില്‍ വേണ്ടി ഒരാള്‍ ആത്മഹത്യ ചെയ്യില്ലെന്നും നിതിനെ കോളേജിലെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി അദ്ധ്യാപകര്‍ ചേര്‍ന്ന് നടത്തിയ വലിയ രീതിയിലുള്ള മാനസീകപീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു.
കേസില്‍ ആരോപണവിധേയരായ കോളേജിലെ അദ്ധ്യാപകര്‍ റാമും സംഗീതയും ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളിലുള്ള പ്രതികളെ പിടിക്കാന്‍ കഴിയുന്ന പോലീസ് പക്ഷേ ഇവിടെ തന്നെയുള്ള റാമിനെ എന്തുകൊണ്ട് പിടികൂടുന്നില്ലെന്നും കുടുംബം ചോദിച്ചു. കോളേജ് പ്രിന്‍സിപ്പലുമായി ഒരു കൂടിക്കാഴ്ച നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും മകനെ കൊന്നവരെ കാണേണ്ടതില്ലെന്നായിരുന്നു പ്രതികരണം.
അതിനിടയില്‍ ദളിത് സംഘടനകള്‍ ചേര്‍ന്ന് പ്രതിഷേധവുമായി എത്തി. ഈ മാസം 28 ന് 52 ദളിത് സംഘടനകള്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടാണ് ആക്ഷന്‍ കൗണ്‍സില്‍ എടുത്തിരിക്കുന്നത്. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടു. നിതിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Comments