
ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണിനായുള്ള കാത്തിരിപ്പിലാണ് ഐഫോണ്‍ ആരാധകര്‍. 'ഐഫോണ്‍ അള്‍ട്ര' എന്നായിരിക്കും ഫോണ്‍ അറിയപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഹൈ-എന്‍ഡ് ഐഫോണ്‍ കൂടിയായിരിക്കും അള്‍ട്ര എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും പുതിയ എ20 പ്രോ ചിപ്പും ആപ്പിളിന്റെ സ്വന്തം സി2 സെല്ലുലാര്‍ മോഡവും കരുത്തു പകരുന്ന സ്മാര്‍ട്ട്ഫോണ്‍ കൂടിയായിരിക്കും ആപ്പിളിന്റെ കന്നി ഫോള്‍ഡബിളായ ഐഫോണ്‍ അള്‍ട്ര.
ഇതേ ചിപ്പ്, മോഡം ഫീച്ചറുകള്‍ സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോണ്‍ 18 പ്രോയിലും പ്രതീക്ഷിക്കുന്നു. 12 ജിബി റാം, LPDDR5 എന്നിവയും സാങ്കേതിക മേന്‍മകളിലുണ്ടാവും. വളരെ വ്യത്യസ്തമായ ഡിസൈനോടെയായിരിക്കും ഐഫോണ്‍ അള്‍ട്രയുടെ വരവ്. ബുക്ക്-സ്‌റ്റൈല്‍ ഡിസൈനായിരിക്കും ഫോണിനെന്നാണ് സൂചന. ഒരു ഐപാഡ് മിനിയുടെ വലിപ്പമായിരിക്കും ഫോണിന്. ഇന്നര്‍ സ്‌ക്രീനിന് ക്രീസ്-ഫ്രീ ഡിസ്പ്ലെ പ്രതീക്ഷിക്കാം. ടൈറ്റാനിയം ബോഡിയായിരിക്കും ഐഫോണ്‍ അള്‍ട്രയ്ക്കുണ്ടാവുക എന്നും പറയപ്പെടുന്നു.
ഐഫോണ്‍ അള്‍ട്രയ്ക്ക് രണ്ട് റിയര്‍ ക്യാമറകളാണ് പിന്‍ഭാഗത്ത് പ്രതീക്ഷിക്കുന്നത്. ഇതിലൊന്ന് 48-മെഗാപിക്സലിന്റെ പ്രധാന സെന്‍സറാണ്. രണ്ടാമത്തെ റിയര്‍ ക്യാമറ 48എംപി അള്‍ട്രാ വൈഡ് ലെന്‍സും. എന്നാല്‍ വിശാലമായ സൂം ഫീച്ചറോടെയുള്ള ടെലിഫോട്ടോ ലെന്‍സ് ഈ ഫോണിലുണ്ടാവില്ല. ഇരു ഡിസ്പ്ലെകളിലും 18എംപിയുടെ സെന്റര്‍ സ്റ്റേജ് സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കുന്നു. ഹോള്‍-പഞ്ച് ഡിസൈനാണ് ഇതിനുണ്ടാവുക.
ഐഫോണ്‍ അള്‍ട്രയുടെ ഔട്ടര്‍ ഡിസ്പ്ലെയ്ക്ക് 5.3 മുതല്‍ 5.5 ഇഞ്ച് വരെയാണ് വലിപ്പം പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്നര്‍ ഡിസ്പ്ലെയുടെ വലിപ്പം 7.6 മുതല്‍ 7.8 ഇഞ്ച് വരെയാകാം. ഒരു മിനി ഐപാഡായി ഉപയോഗിക്കാം എന്നതുകൊണ്ട് തന്നെ മള്‍ട്ടി-ടാസ്‌കിംഗ് കേന്ദ്രീകൃതമായിരിക്കും ഐഫോണ്‍ ഫോള്‍ഡ്. ഐഫോണ്‍ അള്‍ട്രയ്ക്ക് മാത്രമായുള്ള സോഫ്റ്റ്വെയര്‍ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. ഐപാഡിന് സമാനമായ ലേഔട്ടും വന്നേക്കും. ഐഒഎസ് 27 ആയിരിക്കും ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നും പറയപ്പെടുന്നു.






