
തൃശൂര്: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് ഉണ്ടായ സ്ഫോടനത്തില് അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സാ സഹായത്തിന് സര്ക്കാര് സംവിധാനങ്ങളെയാകെ സജ്ജമാക്കാന് മുഖ്യമന്ത്രി നിര്ദേശിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന് സര്ക്കാര് സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു.
പൊള്ളലേറ്റവര്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന് ആവശ്യമെങ്കില് സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്മാരുടെ സേവനം ഉപയോഗപ്പെടുത്തണം. രക്ഷാപ്രവര്ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
അതേസമയം മന്ത്രി വി എന് വാസവനും കെ രാജനും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ വിധത്തിലുള്ള പ്രശ്നമാണ് എന്നാണ് മനസിലാക്കുന്നത് മന്ത്രി വിഎന് വാസവന് പറഞ്ഞു. ശരീരഭാഗങ്ങള് ചിന്നിച്ചിതറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തൃശൂര് മെഡിക്കല് കോളജിലും തൊട്ടടുത്തുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.







Comments