
കുടുംബജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി സോനം കപൂര്‍. ഭര്‍ത്താവ് ആനന്ദിനും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളാണ് സോനം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
മകന് വായുവിനൊപ്പം സോനം പ്രഭാതക്ഷണം കഴിക്കുന്നതാണ് ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രത്തില്‍ ആനന്ദ് അഹൂജ ഇളയ കുഞ്ഞിനെ കൈകളില്‍ എടുത്തിരിക്കുന്നതായി കാണാം. വായു തന്റെ ഉറങ്ങുന്ന കുഞ്ഞനിയനെ കൗതുകത്തോടെ നോക്കുന്ന മനോഹരമായ ദൃശ്യവും ചിത്രങ്ങളിലുണ്ട്. ഈ ചിത്രങ്ങളിലെല്ലാം വായുവിന്റെയും ഇളയ കുഞ്ഞിന്റെയും മുഖം മറച്ചുവെച്ചിട്ടുണ്ട്.
‘ജീവിതം ഒരു സ്വപ്നം പോലെ.. ഈ മാസം ഇതുവരെ.. പ്രപഞ്ചത്തിന് നന്ദി..എന്റെ മൂന്ന് ( ആണ്‍കുട്ടികള്‍)’ എന്ന അടിക്കുറിപ്പോടെയാണ് സോനം ചിത്രങ്ങള്‍ പങ്കുവെച്ചത്. പോസ്റ്റിനു താഴെ കമന്റുമായി ഭര്‍ത്താവ് ആനന്ദ് അഹൂജയുമെത്തി. ‘എനിക്കിത് ഒന്നിലധികം തവണ ലൈക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ’എന്നാണ് ആനന്ദ് കുറിച്ചത്. സ്നേഹം നിറഞ്ഞ ഇമോജികളായിരുന്നു സോനത്തിന്റെ സഹോദരി റിയ കമന്റായി നല്‍കിയത്.
ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു സോനവും ആനന്ദും തങ്ങളുടെ രണ്ടാമത്തെ ആണ്‍കുഞ്ഞിനെ വരവേറ്റത്. ഈ സന്തോഷവാര്‍ത്ത താരങ്ങള്‍ തന്നെയായിരുന്നു സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. അതേസമയം 2018 ലായിരുന്നു സോനം കപൂറും വ്യവായിയുമായ ആനന്ദ് അഹൂജയും വിവാഹിതരവയത്. 2022 ഓഗസ്റ്റിലാണ് ഇരുവര്‍ക്കും മൂത്തമകന് വായു ജനിച്ചത്.






