ഗാര്‍ഹിക പീഡനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭര്‍തൃവീട്ടുകാരുടെ ക്രൂരതയ്ക്ക് വിധേയപ്പെട്ട് വെറും നാല്ചുമരുകള്‍ക്കുള്ളില്‍ നീറി ജീവിക്കുന്ന സ്ത്രീകളുടെ മുഖമാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ലോകം മുഴുവന്‍ ഗാര്‍ഹിക പീഡനമെന്നാണ് വിവാഹിതയായ ഒരു സ്ത്രീയുടെ അതിജീവനപോരാട്ടമായാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അനേകം സംഭവങ്ങളും നമ്മുക്ക് മുന്പിലുണ്ട്. എന്നാല്‍ അതേസമയം പരുഷന്മാര് നേരിടുന്ന ഗര്‍ഹിക പീഢനങ്ങളെ കുറിച്ച് അത്രയേറെ പരാതികളൊന്നും ഉയര്‍ന്നുവരാറില്ല. പരാതികള്‍ ഉയരുന്നില്ല എന്നത് കൊണ്ട് പുരുഷന്മാര് സ്വന്തം വീടുകളില്‍ നിന്നും പീഢനമേല്ക്കുന്നില്ല എന്ന് അര്‍ത്ഥമില്ല. കഴിഞ്ഞ ദിവസം വൈറലായ ഒരു ദൃശ്യം പുരുഷന്മാരും ഭാര്യയുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു അത്.
രണ്ട് വര്‍ഷത്തോളമായി ഭാര്യയില്‍ നിന്ന് നേരിടുന്ന നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ യുവാവ് ലാപ്ടോപ്പില്‍ രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങളാണ് 'വിശാല്‍' എന്ന എക്സ് ഹാന്‍ഡിലിലൂടെ പുറംലോകമറിഞ്ഞത്. ഭാര്യ ഷര്‍ട്ടിന് പിടിച്ച് വലിക്കുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും തലമുടി പിഴുതെടുക്കുന്നതുമുള്പ്പെടെയുള്ള പ്രകോപനപരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് ലോകമെങ്ങും വലിയ പരാതികള്‍ ഉയരുമ്പോള്‍, പുരുഷന്മാര് നേരിടുന്ന ഇത്തരം അതിക്രമങ്ങള്‍ പലപ്പോഴും പുറത്തുവരാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപമാനം ഭയന്നും പരാതി നല്‍കാനുള്ള നിയമപരമായ പരിമിതികള്‍ കാരണവുമാണ് പലരും ഇത്തരം പീഡനങ്ങള്‍ നിശബ്ദമായി സഹിക്കുന്നത്. വൈറലായ വീഡിയോയ്ക്ക് പിന്നാലെ, യുവാവിനെ അനുകൂലിച്ചും നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉപദേശിച്ചും നിരവധി പേര് രംഗത്തെത്തി.
ഇന്ത്യയിലെ വീടുകളില്‍ സ്ത്രീകള്‍ക്കെന്നപോലെ പുരുഷന്മാര്ക്കും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന സജീവ ചര്‍ച്ചയ്ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്. ഗാര്‍ഹിക പീഡന നിയമങ്ങള്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ, യഥാര്‍ത്ഥത്തില്‍ പീഡനമനുഭവിക്കുന്ന പുരുഷന്മാര്ക്കും നീതി ഉറപ്പാക്കുന്ന രീതിയില്‍ മാറേണ്ടതുണ്ടെന്ന വാദം സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയാണ്.

Comments