More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

മാന്‍കൊമ്പ് ശേഖരിക്കാന്‍ പോയപ്പോള്‍ മണ്‍കൂനയാണെന്ന് കരുതി ചവിട്ടി ; കരടിയുടെ ആക്രമണത്തില്‍ 58 കാരി കൊല്ലപ്പെട്ടു

Authored by പി പി ചെറിയാന്‍ | Last updated: 25 Apr 2026, 9:47 AM | 1 min read

Print
Woman killed by bear in Polish forest
വാഴ്സോ: തെക്കുകിഴക്കന്‍ പോളണ്ടിലെ വനത്തില്‍ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മകനോടൊപ്പം വനത്തില്‍ നടക്കാന്‍ പോയ ഇവര്‍ അബദ്ധത്തില്‍ ഉറങ്ങിക്കിടന്ന കരടിയുടെ മേല്‍ ചവിട്ടിയതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. നനഞ്ഞ മണ്‍കൂനയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ കരടിയുടെ മേല്‍ ചവിട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തെക്കുകിഴക്കന്‍ ബിസ്സാഡി മേഖലയിലെ പ്ലോന്ന നഗരത്തിന് സമീപമുള്ള വനത്തിലാണ് സംഭവം. അമ്മയും മകനും രണ്ടുവഴിക്ക് വെവ്വേറെ നടക്കുകയായിരുന്നു.


കരടി ആക്രമിച്ച ഉടന്‍ ഇവര്‍ മകനെ ഫോണില്‍ വിളിച്ച് സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോളണ്ടില്‍ ഇത്തരം മാരകമായ കരടി ആക്രമണങ്ങള്‍ വളരെ അപൂര്‍വ്വമാണ്. വസന്തകാലത്ത് ശീതകാല ഉറക്കം കഴിഞ്ഞ് ഉണരുന്ന കരടികള്‍ ഭക്ഷണത്തിനായി ജനവാസ മേഖലകളിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


ബുകോവ്‌സ്‌കോ കമ്മ്യൂണ്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വനപ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. പോളണ്ടില്‍ ഏകദേശം 100 ഓളം തവിട്ട് കരടികളാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും ബിസ്സാഡി മേഖലയിലാണ് ജീവിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇത്തരം മാരകമായ ഏറ്റുമുട്ടലുകള്‍ അവിടെ വളരെ അപൂര്‍വമാണ്. പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, പോളണ്ടില്‍ ഇതിനുമുമ്പ് ഇത്തരമൊരു മാരകമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് 2014-ലാണ്.


പ്രാദേശിക എമര്‍ജന്‍സി സര്‍വീസ് വക്താവായ പവല്‍ ഗിബ പറഞ്ഞത്, പ്രാദേശിക സമയം രാവിലെ 10:30-ഓടെയാണ് മകനില്‍ നിന്ന് അഗ്‌നിശമന സേനയ്ക്ക് കോള്‍ ലഭിച്ചതെന്നാണ്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയെങ്കിലും, ദുര്‍ഘടമായ ഭൂപ്രകൃതിയും ഫോണ്‍ റേഞ്ചിന്റെ അഭാവവും കാരണം സംഭവസ്ഥലത്തേക്ക് എത്തുന്നതിന് തടസ്സമുണ്ടായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാനിന്റെ കൊമ്പുകള്‍ പൊഴിയുന്ന സീസണില്‍ അവ ശേഖരിക്കുന്നതിനായി കാട്ടില്‍ പോയതായിരുന്നു അമ്മയും മകനും.


Tags

  • poland
  • bear
  • wildlife

About Author:

Author photo

പി പി ചെറിയാന്‍

ബന്ധപ്പെട്ട വാർത്തകൾ

Women explains reverse cultural shock after a long gap from india (Image Source: Instagram)

കഠിനമായ ചൂട്, ജനത്തിരക്ക്, റോഡുകളിൽ നിർത്താതെയുള്ള ഹോണടി; എന്തിനായിരുന്നു ഈ മടക്കം; ‘റിവേഴ്സ് കള്‍ച്ചര്‍ ഷോക്കി’ല്‍ ചോദ്യവുമായി ഫിന്‍ലഡില്‍ നിന്നെത്തിയ ഇന്ത്യന്‍ യുവതി

Siddharth Bhadauria bought BMW for parents (Image Source: Instagram)

‘അച്ഛനൊരു സ്കൂട്ടർ വാങ്ങിയെ’ന്ന് അമ്മയോട് പറഞ്ഞു; ‘കീ ’യില്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മിന്നിയത് ബിഎംഡബ്ല്യൂവിന്റെ ലൈറ്റ്; മകന്റെ സര്‍പ്രൈസില്‍ ഞെട്ടി മാതാപിതാക്കള്‍

Kevin Glover share unpleasant experience from plane (Image Source: Instagram)

‘എന്തോ ഒരു ദ്രാവകം തലയിലേക്കും വസ്ത്രങ്ങളിലേക്കും നിര്‍ത്താതെ ഒഴുകി; അടിവസ്ത്രം വരെ നനഞ്ഞു കുതിര്‍ന്നു; ശരിക്കും അപമാനിതനായി...’ വിമാന യാത്രയിലെ ദുരനുഭവം പങ്കിട്ട് യാത്രക്കാരന്‍

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

Sun framed inside a tree’s branches (Image Source: Instagram)

മരത്തിന്റെ ശിഖരങ്ങളുടെ നടുവിൽ ദിവ്യപ്രഭയുള്ള അസ്തമയസൂര്യന്‍; അപൂര്‍വ്വ ക്ലിക്കുമായി നെതര്‍ലന്റിലെ ഫോട്ടോഗ്രാഫര്‍ ടോബിയാസ് മെസ്സെർലി; പെര്‍ഫക്ട് ക്ലിക്ക് വൈറല്‍

പാമ്പ്കടിയേറ്റവര്‍ക്ക് രക്ഷയാകാന്‍ ഒരു മനുഷ്യന്റെ സാഹസികത ; സ്വന്തം ശരീരത്തില്‍ കടിപ്പിച്ചത് 200 തവണ...!

പാമ്പ്കടിയേറ്റവര്‍ക്ക് രക്ഷയാകാന്‍ ഒരു മനുഷ്യന്റെ സാഹസികത ; സ്വന്തം ശരീരത്തില്‍ കടിപ്പിച്ചത് 200 തവണ...!