അമിതമായ ജോലിഭാരത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് ഒരു ആമസോണ്‍ െ്രെഡവര്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ടിക്ടോക്കിലൂടെ പ്രചരിച്ച വീഡിയോയില്‍, ഒരു ഷിഫ്റ്റില്‍ മാത്രം 421 ലൊക്കേഷനുകളിലായി 524 പാഴ്സലുകള്‍ വിതരണം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് െ്രെഡവര്‍ വ്യക്തമാക്കുന്നത്. വാനിന്റെ തറ മുതല്‍ മേല്‍ക്കൂര വരെ പാഴ്സലുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ െ്രെഡവര്‍ക്ക് ഒന്ന് തിരിയാന്‍ പോലും ഇടമില്ലാത്ത ദയനീയമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
എട്ട് മണിക്കൂര്‍ ഷിഫ്റ്റിനുള്ളില്‍ ഇത്രയധികം പാഴ്സലുകള്‍ വിതരണം ചെയ്യണമെങ്കില്‍ മിനിറ്റില്‍ ഒന്നിലധികം വീതം ഡെലിവറി പൂര്‍ത്തിയാക്കേണ്ടി വരുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇത്തരം കഠിനമായ ടാര്‍ഗെറ്റുകള്‍ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആധുനിക അല്‍ഗൊരിതങ്ങള്‍ ഉപയോഗിച്ചാണ് റൂട്ടുകള്‍ നിശ്ചയിക്കുന്നതെന്ന കമ്പനിയുടെ വാദങ്ങള്‍ക്കിടയിലും, പ്രായോഗികമായി ഇത് അസാധ്യമാണെന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം.
ജോലിഭാരത്തോടൊപ്പം തന്നെ ശമ്പളത്തിലെ അസമത്വവും ഈ വീഡിയോയ്ക്ക് താഴെ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഫെഡെക്സ്, യുപിഎസ് തുടങ്ങിയ സമാന മേഖലയിലെ കമ്പനികള്‍ െ്രെഡവര്‍മാര്‍ക്ക് മണിക്കൂറിന് 30 ഡോളറിലധികം നല്കുമ്പോള്, ആമസോണ്‍ നല്‍കുന്നത് 16 മുതല്‍ 21 ഡോളര്‍ വരെ മാത്രമാണെന്ന് ചിലര്‍ ആരോപിക്കുന്നു. ജോലിഭാരത്തിന് ആനുപാതികമായ വേതനം ലഭിക്കുന്നില്ലെന്ന പരാതി ജീവനക്കാര്‍ക്കിടയില്‍ ശക്തമാണെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Comments