
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയ രാഘവ് ഛദ്ദയ്ക്ക് ജൻ സിയുടെ ശക്തമായ തിരിച്ചടി. കൂറുമാറ്റം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് അൺഫോളോ ചെയ്തത് ഏകദേശം 10 ലക്ഷം പേർ!
യുവാക്കൾ ഛദ്ദയുടെ കൂറുമാറ്റത്തെ കുറിച്ച് വളരെ പെട്ടെന്നാണ് പ്രതികരിച്ചതെന്ന് വേണം കരുതാൻ. ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾ പൊതു വികാരത്തിന്റെ പ്രതിഫലനമായി മാറുന്ന ഇക്കാലത്ത് ഛദ്ദ്യ്ക്ക് ഇരുത്തി ചിന്തിക്കാൻ വക നൽകുന്നതാണ് ഈ ‘അൺഫോളോ ക്യാമ്പെയ്ൻ’. വെറും 24 മണിക്കൂറിനുള്ളിൽ ഛദ്ദയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 14.6 മില്യനിൽ നിന്ന് 13.5 മില്യനായി ആണ് കുറഞ്ഞത്.
എൻസിപി വക്താവ് അനീഷ് ഗവാണ്ടെ ഇതിനെ ‘ജെൻ സി അൺഫോളോ ക്യാമ്പെയ്ൻ എന്നാണ് വിശേഷിപ്പിച്ചത്. ഇന്റർനെറ്റിന് നിങ്ങളെ ഒറ്റ രാത്രി കൊണ്ട് ഹീറോ ആക്കുവാനും അതുപോലെ താഴെയിറക്കുവാനും കഴിയുമെന്ന് ഇത് തെളിയിക്കുന്നതായും ഗവാണ്ടെ പറഞ്ഞു.






