
ദുൽഖർ സൽമാന്റെ നായികയായി ‘പട്ടം പോലെ’ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് മാളവിക മോഹനന്. പിന്നീടിങ്ങോട്ട് മലയാളത്തില്‍ മാത്രമല്ല, തമിഴിലും, കന്നഡയിലും, ഹിന്ദിയിലുമായി മികച്ച കഥാപാത്രങ്ങളെ നല്കി മാളവിക ബിഗ് സ്ക്രീനില്‍ തന്റേതായ ഇടം നേടിയെടുത്തു. തമിഴിലേക്കും ഹിന്ദിയിലേക്കും ചേക്കറിയ നടി ഒരിടവേളക്ക് ശേഷം മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ഹൃദയപൂർവ്വം. പ്രഭാസ് ചിത്രം ‘ദ രാജാസാബി’ലാണ് താരം ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്.
അഭിനയ രംഗത്തും ഫാഷനിലും ഒരുപോലെ മാളവിക തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരമാണ് മാളവിക. വ്യത്യസ്ത ഔട്ട്ഫിറ്റുകളില്‍ തിളങ്ങുന്ന നിരവധി ഫോട്ടോഷൂട്ടുകള്‍ താരം അതിലൂടെ പങ്കിട്ട് തരംഗമാക്കി മാറ്റിയിട്ടുണ്ട്.
ഇപ്പോഴിതാ ട്വിസ്റ്റഡ് ഡീറ്റെയിലിംഗുള്ള ഓഫ്-ഷോൾഡർ ബ്രൗൺ റിബൺഡ് ടോപ്പില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മാളവിക മോഹനന്. ‘‘ഔട്ട്ഫിറ്റ് ഇന്സ്പിരേഷന്- എന്റെ പ്രിയപ്പെട്ട മധുരപലഹാരം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. അലങ്കരിച്ച സ്വർണ്ണ കമ്മലുകൾക്കൊപ്പം ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.






