
തിരുവനന്തപുരം : സ്വർണവില കേരളത്തിൽ ഉച്ചയ്ക്ക് ഗ്രാമിന് 130 രൂപ ഉയർന്ന് 13,940 രൂപയിലെത്തി. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഇതോടെ ഇന്നുമാത്രം 1200 രൂപയാണ് ഒരു പവന് വര്‍ധിച്ചത്.
22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 13,940 രൂപ, പവന് 1,11,520 രൂപ എന്നിങ്ങനെയാണ് ഏറ്റവും പുതിയ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 11,455 രൂപയിലെത്തി. 91,640 രൂപയാണ് ഒരു പവന് 18 ഗ്രാം സ്വര്‍ണത്തിന്റെ വില.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 14 കാരറ്റ്, 9 കാരറ്റ് ഗോള്‍ഡിനും വില കൂടി. 14 കാരറ്റിന് ഗ്രാമിന് 8920 രൂപ, പവന് 71,360 രൂപ എന്നിങ്ങനെയാണ് പുതയ വില. 9 കാരറ്റിന് ഗ്രാമിന് 5755 രൂപയും നല്‍കണം. വെള്ളിക്ക് ഇന്ന് രാവിലെ 5 രൂപ കുറഞ്ഞ് ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ എത്തിയിരുന്നു. മാസാവസാനം വില കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയാണ്.
അതേസമയം ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. മാസാവസാനമായ ഇന്ന് പവന് 1,11,520 രൂപയാണ് വില. ഈ മാസം സ്വര്‍ണ വിലയിലുണ്ടായ ആകെ കുറവ് 2720 രൂപയാണ്.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ
ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഏപ്രിൽ 3- രാവിലെ 1,10,680 രൂപ
ഏപ്രിൽ 5- 1,10, 680 രൂപ
ഏപ്രിൽ 6- രാവിലെ 1,09,360 രൂപ| വൈകീട്ട് 1,10,480 രൂപ
ഏപ്രിൽ 7- 1,09,880 രൂപ
ഏപ്രിൽ 8- 1,12,800 രൂപ
ഏപ്രിൽ 9- 1,11,080 രൂപ| വൈകീട്ട് 1,11,600 രൂപ
ഏപ്രിൽ 10- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,720 രൂപ
ഏപ്രിൽ 11- രാവിലെ 1,12,080 രൂപ
ഏപ്രിൽ 12- 1,12,080 രൂപ
ഏപ്രിൽ 13- 1,11,800 രൂപ
ഏപ്രിൽ 14- 1,12,880 രൂപ
ഏപ്രിൽ 15- 1,13, 920 രൂപ
ഏപ്രിൽ 16- 1,14,080 രൂപ
ഏപ്രിൽ 17- രാവിലെ 1,13,080 രൂപ| രാത്രി 1,13,640 രൂപ
ഏപ്രിൽ 18- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഏപ്രിൽ 19- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഏപ്രിൽ 20- 1,13,880 രൂപ
ഏപ്രിൽ 21- 1,13, 880 രൂപ
ഏപ്രിൽ 22- 1,13, 480 രൂപ
ഏപ്രിൽ 23- രാവിലെ- 1,12,600 രൂപ| വൈകീട്ട് 113200 രൂപ
ഏപ്രിൽ 24- 1,12,600 രൂപ| വൈകീട്ട് 1,12,960 രൂപ
ഏപ്രിൽ 25- 1,12,960 രൂപ
ഏപ്രിൽ 26- 1,12,960 രൂപ
ഏപ്രിൽ 27- രാവിലെ 1,13,240 രൂപ| 1,12, 720 രൂപ
ഏപ്രിൽ 28- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,400 രൂപ
ഏപ്രിൽ 29- രാവിലെ 1,11, 000 രൂപ| വൈകീട്ട് 1,10,320 രൂപ
ഏപ്രിൽ 30- 1,10,480 രൂപ
ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ| ഉച്ചയ്ക്ക് 1,11, 520 രൂപ






