
ഈ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ 'ഫ്ലയിംഗ് ഫ്ലീ' (Flying Flea), തങ്ങളുടെ രണ്ടാമത്തെ മോഡലായ S6 സ്ക്രാംബ്ലര്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു. സിറ്റി റൈഡുകള്‍ക്കും ചെറിയ തോതിലുള്ള ഓഫ്-റോഡിംഗിനും ഒരേപോലെ അനുയോജ്യമാകുന്ന രീതിയിലാണ് ഈ സ്ക്രാംബ്ലര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഫ്ലയിംഗ് ഫ്ലീ s6 സ്ക്രാംബ്ലര്‍ ശൈലിയിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ്. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന S6-ന് ഏകദേശം 3.5 ലക്ഷം രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്.
ഒരു ലൈഫ്സ്റ്റൈല്‍ ബൈക്കായിട്ടാണ് കമ്പനി ഇതിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. പരുക്കന്‍ ലുക്കും ഡ്യുവല്‍ പര്‍പ്പസ് ടയറുകളും ഇതിന് കൂടുതല്‍ കരുത്ത് നല്കുന്നു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും അപ്റൈറ്റ് റൈഡിംഗ് പൊസിഷനും ഓഫ്-റോഡിംഗിന് ഇതിനെ സജ്ജമാക്കുന്നു. C6 മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ ഈ മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് മറ്റൊരു മികച്ച ഓപ്ഷനായിരിക്കും S6. റെട്രോയും ആധുനികതയും ഒത്തിണങ്ങിയ ഡിസൈനാണ് S6-ന്റേത്. റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, 19/18 ഇഞ്ച് വലിപ്പമുള്ള സ്പോക്ക് അലുമിനിയം റിമ്മുകള്‍ എന്നിവ ഇതിന്റെ ആകര്‍ഷണമാണ്. ഭാരം കുറയ്ക്കുന്നതിനും ചൂട് കുറയ്ക്കുന്നതിനുമായി മഗ്നീഷ്യം ഫിന്‍ഡ് ബാറ്ററി കേസിംഗ് ഇതില്‍ നല്‍കിയിട്ടുണ്ട്.
ദീര്‍ഘദൂര യാത്രകള്‍ക്ക് സഹായിക്കുന്ന സസ്പെന്‍ഷനും യുഎസ്ഡി (USD) ഫോര്‍ക്കുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്‍ഡ്യൂറോ സ്റ്റൈല്‍ സീറ്റുകള്‍ കൂടുതല്‍ സുഖകരമായ യാത്ര ഉറപ്പാക്കുന്നു. മികച്ച നിര്‍മ്മാണ നിലവാരം തന്നെയാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ടും സമ്പന്നമാണ് ഫ്ലയിംഗ് ഫ്ലീ S6. ആറ് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ലീന്‍-സെന്‍സിറ്റീവ് എബിഎസ് (ABS), ട്രാക്ഷന്‍ കണ്ട്രോള് എന്നിവ ഇതില്‍ ലഭിക്കും. കീലെസ് ഓപ്പറേഷന്, സ്നാപ്ഡ്രാഗണ്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ എന്നിവയും ഉണ്ടാകും. വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് പോലുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്.






