
എറണാകുളം: കളമശ്ശേരിയിൽ ഇവിഎം മെഷീൻ സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയുടെ താക്കോൽ കാണാനില്ല. ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കൈയിലുള്ള താക്കോൽ മാറിപ്പോയതാണ് അവസാന നിമിഷ അങ്കലാപ്പിനു കാരണമായിരിക്കുന്നത്.
സ്കൂൾ ഓഫ് എഞ്ചിനിയറിംഗിലെ ഒരു ക്ലാസ്സ് മുറിയുടെ താക്കോലാണ് കാണാതായിരിക്കുന്നത്. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയും ഇവിഎം സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയും തുറക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, ഇവിഎം സൂക്ഷിച്ചിരിക്കുന്ന മറ്റൊരു മുറി തുറക്കാൻ സാധിച്ചില്ല.
താക്കോൽ ലഭിക്കാത്തതിനെ തുടർന്ന് മുറിയുടെ പൂട്ട് തകർത്താണ് ഉദ്യോഗസ്ഥർക്ക് അകത്തു കടക്കാനായത്.






