
തിരുവനന്തപുരം : തൃത്താലയിൽ തോൽവി ഉറപ്പിച്ച് എംബി രാജേഷ്. ആറാം റൗണ്ടിൽ തന്നെ തോൽവി ഉറപ്പിച്ചു. വിജയിക്ക് അഭിനന്ദനങ്ങളെന്ന് എംബി രാജേഷ് പറഞ്ഞു. മന്ത്രിമാർ തോൽക്കുന്നത് ആദ്യമല്ലെന്നും ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും അദേഹം പറഞ്ഞു.
ഞങ്ങളാരും വനവാസത്തിന് പോകില്ല. സമരമുഖത്ത് ഞങ്ങളുണ്ടാകുമെന്ന് എം. ബി. രാജേഷ് വ്യക്തമാക്കി. തൃത്താലയിൽ വിടി ബൽറാം വൻ മുന്നേറ്റമാണ് നടത്തുന്നത് . മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിലായിരുന്നു. എന്നാൽ നിലവിൽ പിണറായി വിജയൻ ലീഡ് ചെയ്യുന്നുണ്ട്. തുടക്കത്തിൽ പിന്നിലായെങ്കിലും വിഡി സതീശൻ പിന്നീട് ലീഡ് നേടി. കേരള കോൺഗ്രസ് എം മത്സരിച്ച 12 സീറ്റുകളിൽ 12 ലും പിന്നിലാണ്.
