
ഇടുക്കി : ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായ മന്ത്രി റോഷി അഗസ്റ്റിൻ പിന്നിലാണെന്ന ഫല സൂചനകൾക്കിടെ, റോഷി അഗസ്റ്റിനെതിരെ ബാനർ. ‘റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’ എന്നെഴുതിയ ബാനറാണ് പ്രത്യക്ഷക്ഷപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്..
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയേറ്റത് കേരളാകോണ്‍ഗ്രസ് എമ്മിന്. പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയടക്കം മത്സരിച്ച 12 പേരും പിന്നിലായി. അതേസമയം ജോസഫ് വിഭാഗം മത്സരിച്ച എട്ടിടത്തില് ഏഴിലും മുന്നേറ്റം. കേരളാകോണ്ഗ്രസില് നേതാക്കളായ റോഷി അഗസ്റ്റിനും ജോസ് കെ മാണിയും അടക്കമുള്ളവര്‍ പിന്നിലായിരിക്കുകയാണ്.
ജോസഫ് വിഭാഗവുമായി നേരിട്ട പല സ്ഥലങ്ങളിലൂം ജോസ് വിഭാഗത്തിന് തിരിച്ചടി നേരിടുകയാണ്. റാന്നി, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഇടുക്കി, ഇരിക്കൂര്‍, കടുത്തുരുത്തി, തൊടുപുഴ, പിറവം, ചാലക്കുടി, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലാണ് കേരളാകോണ്‍ഗ്രസ് എം വിഭാഗം മത്സരിച്ചത്. ശക്തികേന്ദ്രമായ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പാലായിലും ജോസ് കെ മാണി വിഭാഗം പിന്നില്‍ പോയി.






