
നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം കൂടുതൽ തിളങ്ങിയത്. തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാള്‍ കൂടിയായ അമല കരിയറിന്റെ പീക്ക് ടൈമിലാണ് ഗുജറാത്തി വ്യവസായിയായ ജഗത് ദേശായിയെ രണ്ടാമത് വിവാഹം ചെയ്തത്. ഇളൈയ് എന്ന ആണ്‍കുഞ്ഞിന്റെ അമ്മ കൂടിയായ താരം പ്രേക്ഷകര്‍ക്കിപ്പോഴും ഏറെ പ്രിയങ്കരിയാണ്.
ഇടയ്ക്ക് സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം സിനിമകളില്‍ സജീവമാണിപ്പോള്‍. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരം പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമടക്കം എല്ലാം അതിലൂടെ പങ്കിടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. മകന്റെ ജനനത്തിനുശേഷം താരത്തിന് ശരീരഭാരം വർദ്ധിച്ചിരുന്നെങ്കിലും ഗ്ലാമര്‍ ഹോട്ട് ഔട്ട്ഫിറ്റുകളിലടക്കം താരം തിളങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ സാരിയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ബ്രൗണ്‍ പ്രിന്റഡ് സാരിയും ഗ്രീന്‍ സ്ലീവ്ലെസ്സ് ബ്ലൗസും ധരിച്ച് എലഗന്റ് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. കാഷ്വല്‍ മേക്കപ്പും സിമ്പിള്‍ ഓര്‍ണമെന്റ്സും അണിഞ്ഞ താരം സാരിലുക്കില്‍ കൂടുതല്‍ സുന്ദരിയാണ്. ആരാധകര്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ക്ക് താഴെ താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് നിരവധി കമന്റുകളും നിറയുന്നുണ്ട്.
‘സാരിയില്‍ കൂടുതല്‍ സുന്ദരിയാണ്, ക്വീന്‍, എലഗന്റ് ലുക്ക്...’ എന്നിങ്ങനെയുള്ള കമന്റുകളും ഹാര്‍ട്ട് ഇമോജിയും പലരും കുറിക്കുന്നുണ്ട്. വോട്ടെണ്ണൽ പ്രക്രിയ കാരണം തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗം തിരക്കിലായിരിക്കുമ്പോൾ പോലും, അമല പോളിന്റെ ഈ ഫോട്ടോകൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.






