
വൈപ്പിൻ നിയോജക മണ്ഡലത്തില്‍ മിന്നും വിജയത്തില്‍ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണി. 15648 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 66112 വോട്ടുകള്‍ ടോണി ചമ്മണി നേടി. എതിര് സ്ഥാനാര്‍ഥികളായ അഡ്വ. എംബി ഷൈനി 50464 വോട്ടുകളും എൻഡിഎയിലെ അനിത തോമസ് 13637 വോട്ടുകളും നേടി.
കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം. പഴയ ഞാറയ്ക്കല്‍ മണ്ഡലമാണ് അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെയാണ് വൈപ്പിനായി മാറിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കമുളള മണ്ഡലമാണ് വൈപ്പിൻ. എന്നാൽ, നേരത്തെ യുഡിഎഫും മണ്ഡലത്തിൽ വിജയിച്ചിട്ടുണ്ട്. 2006 മുതൽ തുടർച്ചയായി എൽഡിഎഫാണ് മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നത്.






