
അതിഥികളെ വളരെയധികം ബഹുമാനിക്കുകയും മാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ് നമ്മുടേതെങ്കിലും, ചില അതിഥികള്‍ നല്കുന്ന 'സമ്മാനങ്ങള്‍' ഏതൊരു ഉടമയുടെയും ഉറക്കം കെടുത്തുന്നതാണ്. അത്തരത്തില്‍, ഗുഡ്ഗാവിലെ ഒരു എയര്‍ബിഎന്‍ബി ഉടമയ്ക്ക് തന്റെ അതിഥികളില്‍ നിന്ന് നേരിടേണ്ടി വന്ന അവിശ്വസനീയമായ ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആഡംബരമായി ഒരുക്കിയ വീട് വെറും ഒരു രാത്രി കൊണ്ട് ഒരു 'ക്രൈം സീന്‍' പോലെ തകര്‍ക്കപ്പെട്ട കാഴ്ചയാണ് ശിഖ എന്ന ഉടമയ്ക്ക് കാണേണ്ടി വന്നത്. ഗുഡ്ഗാവിലെ തന്റെ എയര്‍ബിഎന്‍ബി പ്രോപ്പര്‍ട്ടി അതിഥികള്‍ തല്ലിത്തകര്‍ത്തെന്ന് ഉടമയായ ശിഖ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.
ഒരു രാത്രിയിലെ പാര്‍ട്ടിക്കായി എത്തിയവര്‍ വീടിനകം ആകെ നശിപ്പിച്ചതായാണ് ശിഖ പറയുന്നത്. ചുവരിലെ വൈഫൈ മൊഡ്യൂള്‍ തകര്‍ക്കുകയും സോഫയും കസേരകളും ഉപയോഗശൂന്യമാക്കുകയും ചെയ്ത നിലയിലായിരുന്നു. െ്രെകം പെട്രോള്‍ എന്ന ഷോയിലെ രംഗങ്ങള്‍ പോലെയാണ് തന്റെ വീട് ഇപ്പോള്‍ കാണപ്പെടുന്നതെന്ന് ശിഖ വികാരാധീനയായി പറഞ്ഞു. ഫാനില്‍ തൂങ്ങിയാണോ ഇവര്‍ പാര്‍ട്ടി നടത്തിയത് എന്ന് താന്‍ അത്ഭുതപ്പെട്ടു പോയതായും, ക്ലീനിംഗ് സ്റ്റാഫിനെയാണോ അതോ പോലീസിനെയാണോ വിളിക്കേണ്ടതെന്ന് പോലും അറിയാത്ത അവസ്ഥയിലാണെന്നും അവര്‍ വീഡിയോയില്‍ പങ്കുവെച്ചു.
സംഭവത്തിന് ശേഷം പ്രോപ്പര്‍ട്ടി താല്‍ക്കാലികമായി അടച്ചിടേണ്ടി വന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. നാശനഷ്ടങ്ങള്‍ വരുത്തിയ അതിഥികള്‍ ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ തയ്യാറാകുന്നില്ല. എയര്‍ബിഎന്‍ബി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനുമുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ശിഖ. വീഡിയോ വൈറലായതോടെ അതിഥികളുടെ ഇത്തരം മനോഭാവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഹോസ്റ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും നാശനഷ്ടങ്ങള്‍ വരുത്തുന്ന ഗസ്റ്റുകളെ ആപ്പില്‍ നിന്നും എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യണമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.






