
അടൂര്‍: മലയാളത്തില്‍ നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന് സന്തോഷ് വാഹനാപകടത്തില്‍ മരണമടഞ്ഞു. 66 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ അടൂര്‍ ഏനാത്തിന് സമീപം എം.സി. റോഡില്‍ ഉണ്ടായ അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന പാഴ്സല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലൂം ഇന്ന് രാവിലെ എട്ടുമണിയോടെ വിടപറയുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത സന്തോഷായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. യാത്രയ്ക്കിടെ സന്തോഷ് ഉറങ്ങിപ്പോയതാകാം അപകടക കാരണമെന്നാണ് കരുതുന്നത്. മലയാളത്തില്‍ നൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് അറിയപ്പെടുന്ന താരമാണ്. അടുത്തിടെ പുറത്തിറങ്ങിയ മോഹിനിയാട്ടമാണ് അവസാനം വന്ന സിനിമ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി എന്നിവര്‍ക്കെല്ലാം ഒപ്പം അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇതു ഞങ്ങളുടെ കഥ എന്ന 1982 ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട്, യുവജനോത്സവം, നന്ദി വീണ്ടും വരിക, ചുക്കാന്‍, ക്രൈംഫയല്‍, റണ്‍വേ, മാന്ത്രികം, നാട്ടുരാജാവ്, കൊച്ചിരാജാവ്, ചന്ദ്രോത്സവം, ബസ് കണ്ടക്ടര്‍ തുടങ്ങി അനേകം സിനിമയില്‍ അഭിനയിച്ചു.






