തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് ആശംസകളുമായി നടന് വിജയ് ദേവരകൊണ്ട. തമിഴ് രാഷ്ട്രീയത്തിലെ പുതയ ഘട്ടത്തെയും പുതിയ മുഖത്തെയും കാണാന്‍ താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നാണ് താരം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും തങ്ങള്‍ക്കായി നിലകൊളളാനും തമിഴ് ജനത കാണിച്ച ആവേശത്തെയും വിജയ് ദേവരകൊണ്ട പ്രശംസിച്ചു.
‘പുതിയ തുടക്കം വിജയ് ഗാരു, ജനങ്ങള്‍ ഒന്നടങ്കം വോട്ട് രേഖപ്പെടുത്താനും അവര്‍ക്കുവേണ്ടി നിലകൊളളാനും കാണിച്ച ഈ കരുത്തിന് തമിഴ്നാട്ടിലെ ജനങ്ങളോട് എനിക്കുളള ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു. തമിഴ്നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളര്‍ച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലെ ഈ പുതിയ ഘട്ടവും പുതിയ മുഖവും കാണാന്‍ ഞാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു ‘വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍.

വിജയ് യുടെ ഈ മികച്ച വിജയത്തിന് പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. തമിഴ്നാട് രാഷ്ട്രിയത്തെ ഞെട്ടിച്ച് നൂറിലധികം സീറ്റുകളോടെ വിജയ് അധികാരം പിടിച്ചെടുക്കുന്ന കാഴ്ചയാണ് ഇന്നലെ കാണാനായത്. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്, നേരിട്ട ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിരളമായ കാഴ്ചയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും അടക്കിവാണിരുന്ന തമിഴ് രാഷ്ട്രീയ ഭൂമികയില്‍ ഈ മാറ്റം ഒരു വന്‍ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്.

Comments